പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു കളക്ടർക്കും ജീവനക്കാർക്കും പരിക്ക്
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർക്കും ജീവനക്കാർക്കും പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂടിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടം. കളക്ടർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയുമായിരുന്നു.
അപകടത്തിൽ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇവർ നിരീക്ഷണത്തിലാണ്.

