ചെല്ല മകളേ തരംഗമാകുന്നു
ചെല്ല മകളേ തരംഗമാകുന്നു ഹൃദയം കവർന്ന് വിജയുടെ മെലഡി
'ചെല്ല മകളേ' തരംഗമാകുന്നു; ഹൃദയം കവർന്ന് വിജയുടെ മെലഡി
ചെന്നൈ: ദളപതി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജനനായക'നിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ വിജയ് തന്നെ ആലപിച്ച 'ചെല്ല മകളേ' എന്ന മെലഡി ഗാനമാണ് റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായത്. പ്രശസ്ത ഗാനരചയിതാവ് വിവേകാണ് വരികൾ രചിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ 'ദളപതി കച്ചേരി', 'ഒരു പേര് വരലാര്' എന്നീ ഗാനങ്ങൾ വലിയ വിജയമായിരുന്നു. ഇതിന് പിന്നാലെ എത്തിയ മെലഡി ഗാനവും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയുടെ അഭിനയ ജീവിതത്തിലെ അവസാന സിനിമ കൂടിയായതിനാൽ വലിയ ആവേശത്തിലാണ് സിനിമാലോകം.
പൊങ്കൽ റിലീസ്
2026 ജനുവരി 9-ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
