അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായി എത്തുന്ന ഈ തനിനിറം ഫെബ്രുവരി 13 ന് തിയേറ്ററുകളിലേക്ക്
അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായി എത്തുന്ന ഈ തനിനിറം ഫെബ്രുവരി 13 ന് തിയേറ്ററുകളിലേക്ക്
അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായി എത്തുന്ന ‘ഈ തനിനിറം’ ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്
തിരുവനന്തപുരം: അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഈ തനിനിറം' ഫെബ്രുവരി 13-ന് പ്രദർശനത്തിനെത്തുന്നു. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറുടെ വേഷത്തിലാണ് അനൂപ് മേനോനെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട കുറ്റാന്വേഷണ ഗണത്തിലുള്ള സിനിമയാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തുടക്കം മുതൽ ആകാംക്ഷ നിലനിർത്തുന്ന അവതരണവും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രമേഷ് പിഷാരടി, നോബി, ജി. സുരേഷ് കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അംബിക കണ്ണൻബായ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു. നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ എന്നിവരാണ് സംഗീത സംവിധായകർ. അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത് എന്നിവരുടേതാണ് വരികൾ. പാലാ, ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
