തൂവ്വൂർ മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു

തൂവ്വൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ജെബി മേത്തർ എം.പിയുടെ ഫണ്ടിൽനിന്ന് 6 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.

തൂവ്വൂർ മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു
തൂവ്വൂർ മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു
തൂവ്വൂർ മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു

മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ

​തൂവ്വൂർ: പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമേകി തൂവ്വൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് നാടിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

​അഡ്വ. ജെബി മേത്തർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ആറു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ബിസി/കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. വർഷങ്ങളായി തകർന്നു കിടന്ന റോഡ് ഗതാഗതയോഗ്യമാക്കിയതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

​ചടങ്ങിൽ തൂവ്വൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. നിർമല അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ റിൻഷ ബേബി, കെ.പി. ഗിരീഷ്, മുൻ അംഗങ്ങളായ മുനീർ നീലാഞ്ചേരി, ടി. സുജാത, കുട്ടിമാൻ മണ്ണൂർക്കര, ഹാരിസ് കുണ്ടിലാംപാടം, ടി.എച്ച്. ഹസ്സൻ, കെ.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.