മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്

മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. സൂപ്പർതാരം സണ്ണി ഡിയോൾ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം സൂര്യ നവംബർ 20 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. സൂപ്പർതാരം സണ്ണി ഡിയോൾ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം 'സൂര്യ
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്

മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോൾ നായകനാകുന്ന 'സൂര്യ' നവംബർ 20-ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് കടക്കുന്നു. സൂപ്പർതാരം സണ്ണി ഡിയോൾ നായകനാകുന്ന 'സൂര്യ'യിലൂടെയാണ് അദ്ദേഹത്തിന്റെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റം. ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സണ്ണി ഡിയോളിന്റെ ഔദ്യോഗിക പേജിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

​ജയ്പൂർ, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നവംബർ 20-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്. സീ സിനിമാസാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിക്കുന്നത്.

​എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലും, എഡിറ്റിംഗ് ബല്ലു സലൂജയും നിർവ്വഹിക്കുന്നു. ഷാഹി കബീറിന്റെ കഥയ്ക്ക് കരൺ റസ്ദാൻ, നീരജ് പാഠക്, മായങ്ക് ശർമ്മ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഉത്തംസിംഗ്, രഞ്ജിൻ രാജ് എന്നിവർ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഉത്തം സിംഗാണ്.

​ഒരു അഭിനേതാവ് എന്ന നിലയിൽ സണ്ണി ഡിയോളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ടിനു ആനന്ദ്, മനീഷ് വാധ്വാ, ജിഷു സെൻഗുപ്ത, രോഹിത് തിവാരി, ഖാലിദ് സിദ്ധിക്കി, അനൂപ് ത്രിവേദി തുടങ്ങി പ്രമുഖ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രഗ്യാ ജയ്സ്വാൾ, തനുശ്രി ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ നായികമാർ.