കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്

കേരളത്തിന്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂരെ നിയമിച്ചു. നിലവിലുണ്ടായിരുന്ന രാജേന്ദ്ര ആർലേക്കറെ തമിഴ്‌നാട് ഗവർണറായി മാറ്റി നിയമിച്ചു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് രാഷ്ട്രപതി പുതിയ ഗവർണർമാരെ നിയമിച്ചത്.

കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ; ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും

​കേരളത്തിൽ പുതിയ ഗവർണർ; ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂരെ നിയമിച്ചു. സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. കേരള ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി നിയമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി.

​കേരള ഗവർണറുടെ ചുമതല വഹിക്കുന്നതിനൊപ്പം തമിഴ്‌നാടിന്റെ അധിക ചുമതലയും രാജേന്ദ്ര ആർലേക്കർ വഹിച്ചുവരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ അന്നത്തെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ ബംഗാൾ ഗവർണറായി നിയമിച്ചതിനെത്തുടർന്നാണ് ആർലേക്കറിന് അധിക ചുമതല നൽകിയത്. പുതിയ ഉത്തരവോടെ അദ്ദേഹം തമിഴ്‌നാടിന്റെ പൂർണ ചുമതലയുള്ള ഗവർണറാകും.

​മറ്റു സംസ്ഥാനങ്ങളിലെ പുതിയ ഗവർണർമാർ:

​ഒഡീഷ: ഹരി ബാബു കംഭംപാട്ടിയുടെ പിൻഗാമിയായി ബ്രജ് മോഹൻ റാം ഒഡീഷ ഗവർണറാകും.

​കർണാടക: താവർചന്ദ് ഗെലോട്ടിനു പകരക്കാരിയായി സുധാ യാദവ് ചുമതലയേൽക്കും.

​ഉത്തരാഖണ്ഡ്: ഗുർമീത് സിങ്ങിന്റെ കാലാവധി പൂർത്തിയായതിനെതുടർന്ന് ധൽ സിങ് ബിസെൻ പുതിയ ഗവർണറാകും.

​സിക്കിം: ഓംപ്രകാശ് മാഥൂർ കേരളത്തിലേക്കു മാറുന്ന ഒഴിവിലേക്ക് ദുഷ്യന്ത് ഗൗതം സിക്കിമിന്റെ പുതിയ ഗവർണറാകും.