കോസ്മിക് സാംസൺ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം നവംബർ 27ന് തിയേറ്ററുകളിൽ

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം കോസ്മിക് സാംസണി ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. നവംബർ 27ന് പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്നു

കോസ്മിക് സാംസൺ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം നവംബർ 27ന് തിയേറ്ററുകളിൽ
കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നവംബർ 27ന് തിയേറ്ററുകളിൽ

കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നവംബർ 27ന് തിയേറ്ററുകളിൽ

കൊച്ചി: വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, സൊമാറ്റോയുടെ ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനോ ടി. എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.

സിനിമാമോഹവുമായി നടക്കുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മാറ്റങ്ങളും തുടർന്നുള്ള വിസ്മയകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫാന്റസിയും ആക്ഷനും മിസ്റ്ററിയും കോർത്തിണക്കിയ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ ‘ഉലകമേ നോക്ക്’ എന്ന ഗാനം അഞ്ച് ഭാഷകളിലായി ശ്രദ്ധ നേടിയിരുന്നു.

‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് നിർമ്മാണ സംരംഭമായ ‘കോസ്മിക് സാംസൺ’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. സിബി മാത്യു അലക്സാണ് സംഗീതം. വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ) സൗണ്ട് ഡിസൈനും വ്ലാഡ് റിംബർഗ് ആക്ഷനും ഒരുക്കുന്നു. അരിഷ് അസ്‌ലം ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനറുമാണ്. ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും റോസ്‌മി അനുമോദ് കലാസംവിധാനവും നിർവഹിക്കുന്നു. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളർ