വിധി പൂർണ്ണമല്ല ആസൂത്രകർ ശിക്ഷിക്കപ്പെടണം മഞ്ജു വാര്യർ

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് ശേഷം നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ്

വിധി പൂർണ്ണമല്ല  ആസൂത്രകർ ശിക്ഷിക്കപ്പെടണം  മഞ്ജു വാര്യർ
​അതിജീവിതയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസ്: വിധി പൂർണ്ണമല്ല, ആസൂത്രകർ ശിക്ഷിക്കപ്പെടണം - മഞ്ജു വാര്യർ

​നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് ശേഷം നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ച പ്രതികരണം ശ്രദ്ധേയമാകുന്നു. വിധിക്ക് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ടെങ്കിലും, കേസിൽ നീതി പൂർണ്ണമായി നടപ്പായിട്ടില്ലെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെടാതെ അതിജീവിതർക്കുള്ള നീതി പൂർണ്ണമാവില്ലെന്നും മഞ്ജു വാര്യർ തുറന്നടിച്ചു.

​പ്രതികരണം ഇങ്ങനെ:

​ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണ്ണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകലവെളിച്ചത്തിലുണ്ട് എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെടാതെ അതിജീവിതർക്കുള്ള നീതി പൂർണ്ണമാവുകയില്ല. പോലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാക്കാൻ അവർ കൂടി കണ്ടത്തിയേ തീരു. ഇത് അവർക്കു വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിൽ ഇടങ്ങളിലും തെരുവിലും ജീവിതത്തിലും സ്വാതന്ത്ര്യം തല ഉയർത്തിപ്പിടിച്ച് ഭയപ്പെടാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്.

​അന്നും, ഇന്നും, എന്നും അവർകൊപ്പം

​– മഞ്ജു വാര്യർ

​അതിജീവിതയ്ക്ക് പിന്തുണയേറുന്നു

​നീതി പൂർണ്ണമായി ലഭിക്കുന്നതുവരെ അതിജീവിതയ്ക്കൊപ്പം നിൽക്കുമെന്ന ഉറപ്പാണ് മഞ്ജു വാര്യർ നൽകുന്നത്. ഈ വിഷയത്തിൽ നിയമ സംവിധാനത്തിലുള്ള വിശ്വാസം ദൃഢമാകാൻ ആസൂത്രകരെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് മഞ്ജു വാര്യർ ആവശ്യപ്പെടുന്നു. സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതിന്റെ പ്രാധാന്യവും താരം എടുത്തുപറയുന്നുണ്ട്