എം.എം. മണി പാർട്ടി നിലപാട് തന്നെയാണ് എന്റേതും
ക്ഷേമപെൻഷൻ പരാമർശം തിരുത്തി എം.എം. മണി പാർട്ടി നിലപാട് തന്നെയാണ് എന്റേതും
ക്ഷേമപെൻഷൻ പരാമർശം തിരുത്തി എം.എം. മണി പാർട്ടി നിലപാട് തന്നെയാണ് എന്റേതും
ഇടുക്കി: ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം തിരുത്തി സി.പി.ഐ.(എം) നേതാവ് എം.എം. മണി. പാർട്ടി ജനറൽ സെക്രട്ടറി പ്രസ്താവിച്ച നിലപാട് തന്നെയാണ് തൻ്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
"ഇന്നലെ അത്തരമൊരു സാഹചര്യത്തിൽ പറഞ്ഞുപോയതാണ്. അതു ശരിയായില്ലെന്ന് പാർട്ടി പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. പാർട്ടി ജനറൽ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എൻ്റെയും നിലപാട്," എം.എം. മണി പറഞ്ഞു.
വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇത്തരമൊരു ജനവിധി വന്നതിലെ 'അപ്പോഴത്തെ വികാരത്തിൻ്റെ പുറത്ത്' പറഞ്ഞതായിരുന്നു ആ പരാമർശം. അത്തരത്തിൽ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ളവർ അഭിപ്രായപ്പെട്ടെന്നും, പാർട്ടിയുടെ നിലപാട് തന്നെയാണ് താനും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാമർശം തിരുത്താൻ ആവശ്യപ്പെട്ട് നേതാക്കളാരും തന്നെ വിളിച്ചിട്ടില്ലെന്നും മണി വ്യക്തമാക്കി. എന്നാൽ, യു.ഡി.എഫ്. ഭരണകാലത്ത് പാവപ്പെട്ടവർക്ക് പെൻഷനോ സഹായമോ, മലയോര കർഷകർക്ക് പട്ടയമോ നൽകാതിരുന്നത് അവരുടെ അവകാശമാണോ എന്നും, അന്നത്തെ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയത് ശരിയാണോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
