തലസ്ഥാനത്ത് ഉടൻ എത്തുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം: അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തലസ്ഥാനത്ത് ഉടൻ എത്തുമെന്ന് ഉറപ്പ് നൽകി ​

തലസ്ഥാനത്ത് ഉടൻ എത്തുമെന്ന്  പ്രധാനമന്ത്രി
രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

തിരുവനന്തപുരത്തെ വിജയം: അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി മോദി; തലസ്ഥാനത്ത് ഉടൻ എത്തുമെന്ന് ഉറപ്പ് നൽകി

​കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് തലസ്ഥാന നഗരി സ്വന്തമാക്കിയതിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. തിരുവനന്തപുരത്തെ വിജയം വലിയ രാഷ്ട്രീയ നേട്ടമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

​വിജയത്തിന് പിന്നാലെ ബി.ജെ.പി. ദേശീയ നേതൃത്വം കേരളത്തിന്റെ തലസ്ഥാനം പിടിച്ചടക്കിയതിനെ ദേശീയതലത്തിൽ തന്നെ ആഘോഷമാക്കിയിരുന്നു. ജെ.പി. നദ്ദ, അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ച ട്വീറ്റുകൾ പങ്കുവെച്ചതിന് ശേഷമാണ് മോദി രാജീവ് ചന്ദ്രശേഖറെ ഫോണിൽ വിളിച്ച് അനുമോദനം അറിയിച്ചത്.

​തിരുവനന്തപുരം പിടിച്ചെടുത്തതിനെ, 1987-ൽ അഹമ്മദാബാദ് പിടിച്ചെടുത്ത ശേഷം ബി.ജെ.പി. ഗുജറാത്തിൽ നേടിയ ഭരണ വിജയവുമായാണ് പ്രധാനമന്ത്രി താരതമ്യം ചെയ്തത്. ഈ വിജയം പാർട്ടിയുടെ കേരളത്തിലെ വളർച്ചയ്ക്ക് നിർണ്ണായകമാകുമെന്ന സൂചന നൽകി.

​ഇതിന് പുറമെ, വൈകാതെ തന്നെ തിരുവനന്തപുരത്ത് എത്തുമെന്നും നരേന്ദ്ര മോദി ഉറപ്പ് നൽകി. വികസനത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി തലസ്ഥാനം സന്ദർശിക്കുമെന്നും ബി.ജെ.പി. നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശന തീയതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല