കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാനയം അവതരിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പോഷ് ആക്ട് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസിൽ തൊഴിൽ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ

​കേരളത്തിൽ പുതിയ വനിതാനയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

​തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന പുതിയ വനിതാനയം സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രഖ്യാപിച്ചു. അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ സമഗ്രമായ പുതിയ നയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

​കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച 'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം' എന്ന വിഷയത്തിലെ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

​തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2013-ലെ 'പോഷ്' (POSH) നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ (Internal Complaints Committee) നിർബന്ധമായും പ്രവർത്തിക്കണം. പല സ്ഥാപനങ്ങളിലും ഇവ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നത് ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു.

​തൊഴിലിടങ്ങളിലെ അതിക്രമങ്ങളും വിവേചനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പുതലത്തിൽ ശക്തമായ നിരീക്ഷണവും പരിശോധനകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

​കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജി. വേണുഗോപാൽ, മേരി പുഷ്പം, വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി. ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി, പി.ആർ.ഒ ദിവ്യ റ്റി.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

​സെമിനാറിന് ശേഷം പോഷ് ആക്ട് 2013 എന്ന വിഷയത്തിൽ നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസുകൾ നയിച്ചു.