എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. ഒക്ടോബർ 17 മുതൽ 19 വരെ നടക്കുന്ന കായികമേള കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി
കൊച്ചി: എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കമായി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 17, 18, 19 തിയതികളിലായി നടക്കുന്ന മേളയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.
കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, ഹയർസെക്കൻഡറി സ്കൂൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി. എക്സ്. ബിയാട്രിയാസ് മരിയ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി.എ. റഹീം, സ്പോർട്സ് ഓർഗനൈസേഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് വി.കെ. വിസ്മയ, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.എ. നിഷാദ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൂടാതെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അജിമോൻ പൗലോസ്, എം. നിയാസ്, എം. ഷിഹാബ്, എം.പി. രൂപേഷ്, കെ.എ. മാഹി, ആശാലത, എമേഴ്സൺ ലൂയിസ്, ജി. വെങ്കിടേഷ്, ടി. അഭിലാഷ് പ്രതാപ് തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വരുന്ന മൂന്ന് ദിവസങ്ങളിലായി വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.
കുമ്പളം വില്ലേജ് ഓഫീസിൽ സന്ദർശനം നടത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി
ശബരിമലയെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ
ഓപ്പറേഷൻ തൂഫാൻ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ, രാസലഹരിയുമായി 6 പേർ അറസ്റ്റിൽ