വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ

മനുഷ്യ വന്യജീവി സംഘർഷം തടയാൻ വയനാട്ടിൽ റിയൽ ടൈം ജില്ലാതല കമാൻഡ് സെന്റർ സജ്ജമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ശാശ്വത വൈകല്യം സംഭവിച്ചവർക്കും പെൻഷൻ നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും സുൽത്താൻ ബത്തേരിയിൽ ചേർന്ന യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരി ഗവ: ഗസ്റ്റ് ഹൗസിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥതല യോഗം
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ

വനം വകുപ്പിൽ ജില്ലാതല  കമാൻഡ് സെന്റർ സജ്ജമാക്കും വന്യമൃഗ ആക്രമണ ഇരകൾക്കുള്ള പെൻഷൻ പരിഗണനയിൽ മന്ത്രി ഷിബു ബേബി ജോൺ

വയനാട് : ജനവാസ മേഖലകളിലേക്ക്  പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം   കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ  റിയൽ ടൈം കമാൻഡ് സെന്റർ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിലെ എല്ലാ ഡിവിഷനുകളെയും ഏകോപിപ്പിച്ചാണ് കമാൻഡ് സെന്റർ സ്ഥാപിക്കുന്നത്.  സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാർ,  വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

മനുഷ്യ- വന്യജീവി സംഘർഷം തടയാൻ

 ജനവാസ മേഖലയിലെത്തുന്ന വന്യ മൃഗങ്ങളുടെ നീക്കം തത്സമയം നിരീക്ഷിക്കാനവശ്യമായ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ കമാൻഡ് സെന്റർ സഹായകമാകും.  വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ആക്രമണത്തിൽ ശാശ്വത വൈകല്യം  സംഭവിച്ചവർക്കും പെൻഷൻ നൽകുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണ്,ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

വനമേഖലയോട് ചേർന്ന് ട്രഞ്ചുകൾ, ഫെൻസിങ് എന്നിവ ആവശ്യമാണെങ്കിൽ  ഉറപ്പാക്കി  അറ്റകുറ്റ പ്രവർത്തികൾ കൃത്യസമയത്ത്  നടത്തണമെന്ന് എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു.  വന മേഖലയിൽ ജോലി ചെയ്യുന്ന റെസ്ക്യൂ ടീമുകളുടെ എണ്ണം, വനപാലകരുടെ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വർദ്ധിപ്പിക്കണം. ഏതു ഭൂപ്രകൃതിയിലും സഞ്ചരിക്കാവുന്ന ആധുനിക വാഹനങ്ങൾ,   ഡ്രൈവർമാർ ഉൾപ്പെടെ റെസ്ക്യൂ ടീമിന് ലഭ്യമാക്കന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു.

ജനജാഗ്രതാ സമിതികളിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി സമിതി സജീവമാകണം. വനത്തിനും പരിസ്ഥിതിക്കും കേടുപാടില്ലാതെ  ഇക്കോ-ടൂറിസം പദ്ധതികൾ വികസിപ്പിച്ച് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും  അധിനിവേശ സസ്യമായ സെന്ന ശാസ്‌ത്രീയമായി നശിപ്പിക്കണമെന്നും എംഎൽഎ ഐ.സി ബാലകൃഷ്ണൻ  പറഞ്ഞു.

സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ  ജെ.ജസ്റ്റിൻ മോഹൻ, നോർത്തേൺ  സർക്കിൾചീഫ് ഫോറസ്റ്റ് കൺസർവേറ്റർ  അഞ്ജൻ കുമാർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ    ടി. ഉമ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ   കീർത്തി,  വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡി.എഫ്. ഒ  സന്തോഷ് കുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ  അരുൾ സെൽവൻ,  വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ അജിത്ത് കെ രാമൻ, സൗത്ത് വയനാട് ഡി.എഫ്. ഒ  ആഷിഖ് അലി,   ഫ്ലൈയിംഗ്  സ്ക്വാഡ്  ഡി.എഫ്.ഒമാരായ എ.ഷജ്ന,  വി.പി ജയപ്രകാശ്, ഫോറസ്റ്റ് കൺസർവേറ്റർ   ഇംത്യാസ്, അസിസ്റ്റൻ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്ററി നജ്മൽ അമീൻ,  വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.