തൊഴിൽദാതാക്കളും സംരംഭകരുമാകാൻ വിദ്യാർഥികൾ മുന്നോട്ടുവരണം മന്ത്രി റോജി എം. ജോൺ

ഗ്രാമങ്ങളിൽ വളരുന്ന വിദ്യാർഥികൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സംരംഭകരായി മാറണമെന്നും രാമപുരം ജെംസ് കോളേജിൽ മന്ത്രി റോജി എം. ജോൺ പറഞ്ഞു.

തൊഴിൽദാതാക്കളും സംരംഭകരുമാകാൻ വിദ്യാർഥികൾ മുന്നോട്ടുവരണം മന്ത്രി റോജി എം. ജോൺ
രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാമത് ബിരുദദാന ചടങ്ങ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
തൊഴിൽദാതാക്കളും സംരംഭകരുമാകാൻ വിദ്യാർഥികൾ മുന്നോട്ടുവരണം മന്ത്രി റോജി എം. ജോൺ
തൊഴിൽദാതാക്കളും സംരംഭകരുമാകാൻ വിദ്യാർഥികൾ മുന്നോട്ടുവരണം മന്ത്രി റോജി എം. ജോൺ

തൊഴിൽദാതാക്കളും സംരംഭകരുമാകാൻ വിദ്യാർഥികൾ മുന്നോട്ടുവരണം: മന്ത്രി റോജി എം. ജോൺ

​രാമപുരം: വിദ്യാർഥികൾ തൊഴിൽ അന്വേഷിക്കുന്നവരാകുന്നതിനപ്പുറം തൊഴിൽദാതാക്കളും സംരംഭകരുമായി മാറണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പ്രസ്താവിച്ചു. രാമപുരം ജെംസ് കോളേജിന്റെ പ്രഥമ ബിരുദദാനച്ചടങ്ങും പുതിയ പരീക്ഷാ കൺട്രോളർ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഗ്രാമങ്ങളിൽ ജനിച്ചുവളരുന്ന വിദ്യാർഥികൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും അവ സാക്ഷാത്കരിക്കാൻ മികച്ച വിദ്യാഭ്യാസം നേടണമെന്നും മന്ത്രി പറഞ്ഞു. ബിരുദ സർട്ടിഫിക്കറ്റിനപ്പുറം പുറംലോകത്തെ നേരിടാനുള്ള അനുഭവസമ്പത്തും ആത്മവിശ്വാസവുമാണ് കലാലയങ്ങൾ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, സ്വന്തം ആശയങ്ങളെ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാനുള്ള അവസരങ്ങൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം. ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് മികച്ച വിദ്യാഭ്യാസമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​കോളേജിലെ പരീക്ഷാ നടത്തിപ്പിനായി നിർമിച്ച കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ബ്ലോക്കിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

​ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ., വി.എസ്. ജോയ് എം.എൽ.എ., ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ്, കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. റഷീദ് അഹമ്മദ്, കോളേജ് പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ, അക്കാദമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ബി.ജി. ഉണ്ണി, വിവിധ പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.