മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തി

സന്ദർശനത്തിനായി കേരളത്തിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കരിപ്പൂരിൽ വൻ സ്വീകരണം. സന്ദർശനത്തോടനുബന്ധിച്ച് വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ റെഡ് സോൺ പ്രഖ്യാപിച്ചു.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തി
കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പു മന്ത്രി ടി.സിദ്ധീഖ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തി
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തി
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തി
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തി

മലേഷ്യൻ പ്രധാനമന്ത്രി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി: വൻ സ്വീകരണമൊരുക്കി കേരളം; സുരക്ഷ ശക്തമാക്കി ‘റെഡ് സോൺ’ പ്രഖ്യാപിച്ചു

കരിപ്പൂർ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് അദ്ദേഹത്തെ സ്വീകരിച്ചു.

​സ്വീകരണ ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ ടി.പി. അഷ്റഫ് അലി, ടി.വി. ഇബ്രാഹിം, ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐ.എഫ്.എസ്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ് എന്നിവരും പങ്കെടുത്തു.

​സുരക്ഷ ശക്തമാക്കി; ഡ്രോണുകൾക്കും പടക്കങ്ങൾക്കും നിരോധനം

​മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ 'റെഡ് സോൺ' പ്രഖ്യാപിച്ചു. ബി.എൻ.എസ്.എസ് (BNSS) 2023 ലെ 163-ാം വകുപ്പ് പ്രകാരമാണ് ഈ ഉത്തരവ്.

​സെപ്റ്റംബർ 13, 14 തീയതികളിലാണ് അദ്ദേഹം മലപ്പുറം ജില്ലയിൽ സന്ദർശനം നടത്തുന്നത്. കരിപ്പൂർ വിമാനത്താവളം, കൊണ്ടോട്ടി നഗരസഭ, വി.വി.ഐ.പി കടന്നുപോകുന്ന പാതയോരത്തെ പഞ്ചായത്തുകൾ, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരി തുല ക്ലിനിക്കൽ വെൽനെസ് സാങ്ച്വറിയും അതിൻ്റെ മൂന്ന് കിലോമീറ്റർ ചുറ്റളവും ഉൾപ്പെടുന്ന പ്രദേശങ്ങളാണ് റെഡ് സോണിന്റെ പരിധിയിൽ വരുന്നത്. വി.വി.ഐ.പിയുടെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതുവരെ ഉത്തരവിന് പ്രാബല്യമുണ്ടാകും.

​റെഡ് സോൺ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ, പട്ടങ്ങൾ, ആകാശത്തേക്ക് ഉയരുന്ന പടക്കങ്ങൾ, പ്രകാശം വമിക്കുന്ന വസ്തുക്കൾ, ലേസർ ബീമുകൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. വിമാനങ്ങളുടെയോ വി.വി.ഐ.പിയുടെയോ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന ഏതൊരു നിയമവിരുദ്ധ പ്രവർത്തനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.