​വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും കളക്ടർസ് ഇൻ്റേൺഷിപ് പ്രോഗ്രാമിന്റെയും നേതൃത്വത്തിൽ മാനാഞ്ചിറ മൈതാനത്ത് വായനാ പ്രഭാതം സംഘടിപ്പിച്ചു. വായന പ്രതിസന്ധികളിൽ വഴികാട്ടിയാകുമെന്ന് പരിപാടിയിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു.

​വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി
മാനാഞ്ചിറ നടന്ന വായന പ്രഭാതം പരിപാടിയിൽ ജില്ല കളക്ടർ സംസാരിക്കുന്നു
​വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി
​വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി
​വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി

​വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും: ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി

കോഴിക്കോട്: മനുഷ്യന്റെ ഒറ്റപ്പെടലുകളിലും വ്യക്തിപരവും തൊഴിൽപരവുമായ പ്രതിസന്ധികളിലും കൃത്യമായ വഴികാട്ടിയാകാൻ പുസ്തകങ്ങൾക്ക് സാധിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെയും കളക്ടർസ് ഇൻ്റേൺഷിപ് പ്രോഗ്രാമിന്റെയും നേതൃത്വത്തിൽ മാനാഞ്ചിറ മൈതാനത്ത് സംഘടിപ്പിച്ച 'വായനാ പ്രഭാതം' കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.

​നമ്മൾ അനുഭവിക്കുന്ന അതേ പ്രയാസങ്ങൾ ലോകത്തിന്റെ മറ്റേതോ കോണിലുള്ള മനുഷ്യരും നേരിടുന്നുണ്ടെന്ന തിരിച്ചറിവ് നൽകാൻ വായനയ്ക്ക് സാധിക്കുമെന്ന് കളക്ടർ പറഞ്ഞു. അച്ഛന്റെ വായനാശീലവും വീട്ടിലുണ്ടായിരുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുമാണ് തന്നിലെ അക്ഷരസ്നേഹിയെ വളർത്തിയതെന്നും സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കളക്ടർ ഓർത്തെടുത്തു.

​രാവിലെ എട്ടു മണിക്ക് നിശ്ശബ്ദ വായനയോടെ ആരംഭിച്ച പരിപാടിയിൽ നാലു വയസ്സുകാരി മുതൽ എഴുപത് വയസുകാർ വരെയുള്ള എഴുപതിലധികം പുസ്തകപ്രേമികൾ പങ്കെടുത്തു. പങ്കെടുക്കാൻ എത്തിയവർ തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങളും കഥകളും കവിതകളും അനുഭവങ്ങളും പങ്കുവെക്കുകയും ചിലർ സ്വന്തം രചനകൾ അവതരിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളിൽ നിന്ന് പങ്കെടുത്തവർ ബുക്ക്മാർക്കുകളും സ്വന്തമാക്കി.

​ഇത്തരം വായനാ കൂട്ടായ്മകളും സംരംഭങ്ങളും വരുംദിവസങ്ങളിലും തുടർന്നും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകി.