എന്ന വിലൈ ഓഡിയോ റൈറ്റ്സ് ജി.വി പ്രകാശ് കുമാറിന് ചിത്രം സെപ്റ്റംബറിൽ

സജീവ് പാഴൂർ സംവിധാനം ചെയ്ത് നിമിഷ സജയൻ, കരുണാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന എന്ന വിലൈ സെപ്റ്റംബറിൽ ആഗോള റിലീസിനെത്തുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജി വി പ്രകാശ് കുമാർ സ്വന്തമാക്കിയപ്പോൾ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഏറ്റെടുത്തു.

എന്ന വിലൈ ഓഡിയോ റൈറ്റ്സ് ജി.വി പ്രകാശ് കുമാറിന് ചിത്രം സെപ്റ്റംബറിൽ
എന്ന വിലൈ' ഓഡിയോ റൈറ്റ്സ് ജി.വി പ്രകാശ് കുമാറിന്; ചിത്രം സെപ്റ്റംബറിൽ, കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കും

​നിമിഷ സജയൻ - കരുണാസ് ചിത്രം 'എന്ന വിലൈ' സെപ്റ്റംബറിൽ; ഓഡിയോ റൈറ്റ്സ് ജി.വി പ്രകാശ് കുമാറിന്, കേരളത്തിൽ വേഫെറർ ഫിലിംസ്

​പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ അവാർഡ് ജേതാവ് സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘എന്ന വിലൈ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമ്മാതാവുമായ ജി. വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കി. 2026 സെപ്റ്റംബറിൽ ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.

​കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണിത്.

​രാമേശ്വരം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ സോഷ്യോ-പൊളിറ്റിക്കൽ ഫാമിലി ഡ്രാമ ത്രില്ലർ, പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സാം സി. എസ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

​വൈ. ജി. മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, പ്രവീണ, നിഴൽഗൽ രവി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.

​സാങ്കേതിക പ്രവർത്തകർ:

ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ: കെ. ശിവകൃഷ്ണ, ആക്ഷൻ: പി. സി. സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ: എം. ശിവകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സൽമാൻ കെ. എം