പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ

ഷഹദ് സംവിധാനം ചെയ്ത് പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന റിയലിസ്റ്റിക് ത്രില്ലർ ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന് പ്രദർശനത്തിനെത്തുന്നു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ
സിനിമ പോസ്റ്റർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

കൊച്ചി: പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് ത്രില്ലർ ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷഹദ് ആണ്. 11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

​കഥയുടെ കെട്ടുറപ്പിലും അവതരണത്തിലും ഏറെ മികവ് പുലർത്തുന്ന ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

​പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും റോബി രാജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.