പെണ്ണ് കേസ്
നിഖില വിമൽ ചിത്രം പെണ്ണ് കേസ് ജനുവരി 10 ന് തീയേറ്ററുകളിലേക്ക്
നിഖില വിമൽ ചിത്രം 'പെണ്ണ് കേസ്' ജനുവരി 10-ന് തീയേറ്ററുകളിലേക്ക്
കൊച്ചി: നിഖില വിമലിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' ജനുവരി പത്തിന് പ്രദർശനത്തിനെത്തുന്നു. ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗ്ഗീസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇ ഫോർ എക്സ്പീരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷിനോസ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. അങ്കിത് മേനോനാണ് സംഗീത സംവിധായകൻ. വിനോദ് സി ജെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും വിനോദ് രാഘവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു

