അർജുൻ സർജയുടെ സീതാ പയനം പയനമേ ഗാനം പുറത്തിറങ്ങി ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്.
അർജുൻ സർജയുടെ സംവിധാനത്തിൽ സീതാ പയനം ഹൃദയസ്പർശിയായ പയനമേ ഗാനം പുറത്തിറങ്ങി
അർജുൻ സർജയുടെ സംവിധാനത്തിൽ 'സീതാ പയനം'; ഹൃദയസ്പർശിയായ 'പയനമേ' ഗാനം പുറത്തിറങ്ങി
കൊച്ചി: ആക്ഷൻ കിംഗ് അർജുൻ സർജ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്ന 'സീതാ പയനം' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. 'പയനമേ' എന്ന് തുടങ്ങുന്ന മനോഹരമായ മെലഡിയാണ് പുറത്തിറങ്ങിയത്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14-ന് ചിത്രം തിയേറ്ററുകളിലെത്തും.
അനൂപ് റൂബൻസ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം വിഷ്ണു കൃഷ്ണനും അനൂപ് റൂബൻസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ദീപക് റാമിന്റേതാണ് വരികൾ. അർജുൻ സർജയുടെ മകൾ ഐശ്വര്യ അർജുൻ നായികയാകുന്ന ചിത്രത്തിൽ നിരഞ്ജൻ സുധീന്ദ്രയാണ് നായകനായി എത്തുന്നത്. അച്ഛനും മകളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സീതാ പയനത്തിനുണ്ട്. കന്നഡ താരം ധ്രുവ സർജയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജി. ബാലമുരുകൻ ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
