വന്യജീവി ആക്രമണം 30 പേർക്ക് സഹായധനം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കൈമാറി

കണ്ണൂർ വന്യജീവി ആക്രമണത്തിൽ ഇരയായ 30 പേർക്ക് ജനസേവന അദാലത്തിൽ സഹായധനം നൽകി. കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കൈമാറി.

വന്യജീവി ആക്രമണം 30 പേർക്ക് സഹായധനം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കൈമാറി
കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ട എൻ. പ്രദീപിന്റെ ഭാര്യ ആദ്യ ഗഡു സഹായമായി 5 ലക്ഷം രൂപ ജനസേവന അദാലത്തിൽ ടി ഒ മോഹനൻ എംഎൽഎ യിൽ നിന്ന് സ്വീകരിക്കുന്നു
വന്യജീവി ആക്രമണം 30 പേർക്ക് സഹായധനം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കൈമാറി
വന്യജീവി ആക്രമണം 30 പേർക്ക് സഹായധനം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കൈമാറി
വന്യജീവി ആക്രമണം 30 പേർക്ക് സഹായധനം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കൈമാറി

ജനസേവന അദാലത്തിൽ വന്യജീവി ആക്രമണത്തിന് ഇരയായ 30 പേർക്ക് സഹായധനം അനുവദിച്ചു കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ ബന്ധുക്കൾക്ക് ആദ്യഗഡുവായി 5 ലക്ഷം വീതം നൽകി 

കണ്ണൂർ: ജില്ലയിൽ വന്യജീവി ആക്രമണത്തിന് ഇരയായ 30 പേരുടെ ബന്ധുക്കൾക്ക് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ജനസേവന ജില്ലാതല അദാലത്തിൽ സഹായധനം അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കണ്ണോത്തുംചാൽ വനം വകുപ്പ് ഓഫീസിൽ വെച്ച് നടന്ന അദാലത്ത് ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

​കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ. പ്രദീപൻ, കെ. അജൽ എന്നിവരുടെ ഭാര്യമാർക്ക് ആദ്യഗഡു സഹായധനമായ 5 ലക്ഷം രൂപ വീതം എം.എൽ.എ ചടങ്ങിൽ വെച്ച് കൈമാറി.

​2025 മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള കാലയളവിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് 30 കേസുകളിൽ ധനസഹായ തുക പാസാക്കി ഉത്തരവ് വിതരണം ചെയ്തത്. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബങ്ങൾക്ക് സങ്കീർണ്ണമായ നടപടിക്രമങ്ങൾ ലഘൂകരിച്ച് അതിവേഗം സഹായമെത്തിക്കുന്നത് വലിയ ആശ്വാസമാണെന്ന് എം.എൽ.എ പറഞ്ഞു. ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിൽക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​നോർത്തൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി. എൻ. അഞ്ജൻ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിസിലി കണ്ണന്താനം, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഹ്ലാദൻ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പവിന കാരായി, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസി ബെന്നി, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജി, പ്രിൻസ്, കണ്ണൂർ ഡിഎഫ്ഒ കെ. സജി, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് എന്നിവർ പങ്കെടുത്തു. ചടങ്ങിന് ശേഷം വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകളും നടന്നു.