സംസ്ഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ല മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

പാണക്കാട് മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വ്യവസായ മന്ത്രി. അനധികൃത ക്വാറികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജിയോളജി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

സംസ്ഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ല മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
പാണക്കാട് മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിക്കുന്നുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ല മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറിയും തുടരാൻ അനുവദിക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​പാണക്കാട് അപകടമുണ്ടായ സ്ഥലത്ത് മണ്ണെടുക്കാൻ മാത്രമാണ് ഭരണകൂടം അനുമതി നൽകിയിരുന്നത്. എന്നാൽ ഇതിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിക്കൽ നടക്കുകയായിരുന്നു. സംഭവത്തിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇവർക്ക് കാരണം കാണിക്കൽ (ഷോക്കോസ്) നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ മറുപടി ലഭിച്ച ശേഷം ശക്തമായ തുടരനടപടികൾ സ്വീകരിക്കും.

​അപകടം നടന്ന സ്ഥലത്ത് ഇനി ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. "തന്റെ വീടിന് സമീപത്ത് നിന്നും പാറ പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് അപകടവിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിനെ അയച്ച് പ്രവർത്തനം നിർത്തിവെയ്പ്പിച്ചെങ്കിലും പിന്നീട് വീണ്ടും പാറ പൊട്ടിക്കുകയാണുണ്ടായത്," എന്ന് മന്ത്രി വെളിപ്പെടുത്തി.

​പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയ ശേഷമേ റോഡ് ഗതാഗതത്തിനായി തുറന്നു നൽകൂ. മഴ മാറി സ്ഥിതിഗതികൾ ശാന്തമായ ശേഷം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം അനധികൃത ഖനനത്തിനെതിരെ പരിശോധന കർശനമാക്കാനാണ് സർക്കാരിന്റെ തീരുമാനം.