മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി.
ഓപ്പറേഷൻ തൂഫാൻ: മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
മൂവാറ്റുപുഴ: ലഹരിവസ്തുക്കളുടെ വിപണനവും കടത്തും തടയുന്നതിനായി പൊലീസും എക്‌സൈസും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ അരുൺ മണ്ഡൽ (28), ചന്ദ്രാനന്ദ് മണ്ഡൽ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇരുവരെയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി 'തൂഫാൻ സ്ക്വാഡ്' നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് മൂവാറ്റുപുഴ മാർക്കറ്റ് പരിസരത്ത് വച്ചാണ് പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ പക്കൽ നിന്നും കഞ്ചാവിനു പുറമെ ഇത് ചില്ലറ വില്പനയ്ക്കായി അളക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു.
മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരം മൂവാറ്റുപുഴ സർക്കിൾ ഇൻസ്‌പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ സുബിൻ ബിജു, എസ്.ഐ എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, കെ.റ്റി. നിജാസ്, കെ.എ. ഷിഹാബ് എന്നിവരും പങ്കെടുത്തു. മേഖലയിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ 50 കിലോ ജാതിപത്രി മോഷണം കാപ്പ കേസ് പ്രതി അറസ്റ്റിൽ
ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
കൊട്ടക്കാമ്പൂർ ദുരന്തം ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം നടന്നു
മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനും ഡ്രീം ബിഗ് ഫിലിംസും തിയേറ്ററുകളിലെത്തിക്കും
കൊട്ടക്കാമ്പൂരിൽ ഷെഡ് തകർന്നു മരിച്ചവർക്ക് മന്ത്രി അനൂപ് ജേക്കബ് ആദരാഞ്ജലി അർപ്പിച്ചു