വോട്ടർക്ക് പണം നൽകിയെന്ന പരാതി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് അടുത്തയാഴ്ച
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി ജില്ലാ കലക്ടർ രേഖപ്പെടുത്തി.
വോട്ടർക്ക് പണം നൽകിയെന്ന പരാതി: ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി; അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മൊഴി ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി രേഖപ്പെടുത്തി. പരാതിയിൽ വരണാധികാരിയായ പാലക്കാട് ആർഡിഒ പി. അൻവർ സാദത്ത് നേരത്തെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടർ നേരിട്ട് മൊഴിയെടുത്തത്.
ശോഭാ സുരേന്ദ്രനെ കൂടാതെ എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ്, യുഡിഎഫ് മണ്ഡലം കൺവീനർ എ. വിനേഷ്, ദൃശ്യങ്ങൾ ചിത്രീകരിച്ച മുഹമ്മദ് ഷാ, ചീഫ് ഇലക്ഷൻ ഏജന്റുമാരായ സി. ബാലൻ, കെ. കൃഷ്ണൻകുട്ടി, പ്രമീള ശശിധരൻ എന്നിവരും കലക്ടർക്ക് മുന്നിൽ ഹാജരായി. എന്നാൽ വിവാദ ദൃശ്യങ്ങളിലുള്ള വോട്ടർ മൊഴി നൽകാൻ എത്തിയില്ല. ഇവർക്ക് വീണ്ടും നോട്ടീസ് നൽകാൻ തീരുമാനിച്ചു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശോഭാ സുരേന്ദ്രൻ നിഷേധിച്ചു. ഇതൊരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നാണ് സ്ഥാനാർത്ഥിയുടെ നിലപാട്. വോട്ടറുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം അടുത്ത ആഴ്ചയോടെ ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
