​അഭിനയരംഗത്തേക്ക് ചുവടുവെക്കാം

​അഭിനയരംഗത്തേക്ക് ചുവടുവെക്കാം ആക്ടേഴ്സ് ഫാക്ടറി ഒരുക്കുന്ന ആക്ടിംഗ് വർക്ക്ഷോപ്പ് കൊച്ചിയിൽ ​ മലയാള സിനിമയിലെ പ്രമുഖ സംവിധായകരും അഭിനേതാക്കളും അണിനിരക്കുന്ന

​അഭിനയരംഗത്തേക്ക് ചുവടുവെക്കാം
ആക്ടിംഗ് വർക്ക്ഷോപ്പ് കൊച്ചിയിൽ

​അഭിനയരംഗത്തേക്ക് ചുവടുവെക്കാം; ആക്ടേഴ്സ് ഫാക്ടറി ഒരുക്കുന്ന ആക്ടിംഗ് വർക്ക്ഷോപ്പ് കൊച്ചിയിൽ

​കൊച്ചി: മലയാള സിനിമയിലെ പ്രമുഖ സംവിധായകരും അഭിനേതാക്കളും അണിനിരക്കുന്ന ആക്ടേഴ്സ് ഫാക്ടറിയുടെ മൂന്നാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ജനുവരി 16, 17, 18 തീയതികളിൽ കൊച്ചിയിൽ നടക്കും. വൈറ്റിലയിലെ ഹോട്ടൽ ആർട്ടിക് ഗോൾഡിൽ വെച്ചാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

​പ്രശസ്ത സംവിധായകൻ ലാൽ ജോസ് ക്യാമ്പിന് നേതൃത്വം നൽകും. പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, ദിനേഷ് പ്രഭാകർ, ജോജി മുണ്ടക്കയം, സന്തോഷ് ഇടുക്കി തുടങ്ങിയ ചലച്ചിത്ര താരങ്ങളും സംവിധായകരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കൂടാതെ പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം ഷാ, കലാസംവിധായകൻ ഗിരീഷ് മേനോൻ എന്നിവർ സിനിമാ നിർമ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിക്കും.

​തത്സമയ ചിത്രീകരണം (Live Shoot), സ്ക്രീൻ ആക്ടിംഗിലെ സാങ്കേതിക വശങ്ങൾ എന്നിവയിലാണ് ഈ വർക്ക്ഷോപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമയിൽ മികച്ച അവസരങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകരായ ലിബിയ, അഭിലാഷ്, ജിഷ്ണു രാധാകൃഷ്ണൻ, സന്തോഷ്‌ ഇടുക്കി എന്നിവർ അറിയിച്ചു.