സാധാരണക്കാർക്കും രോഗികൾക്കും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്

ബജറ്റ് 2026 മൊബൈൽ ഫോണുകൾക്കും അർബുദ മരുന്നുകൾക്കും വില കുറയും പുകയില ഉൽപന്നങ്ങൾക്ക് തിരിച്ചടി ​

സാധാരണക്കാർക്കും രോഗികൾക്കും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്
സാധാരണക്കാർക്കും രോഗികൾക്കും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്

ബജറ്റ് 2026: മൊബൈൽ ഫോണുകൾക്കും അർബുദ മരുന്നുകൾക്കും വില കുറയും; പുകയില ഉൽപന്നങ്ങൾക്ക് തിരിച്ചടി

​ന്യൂഡൽഹി: സാധാരണക്കാർക്കും രോഗികൾക്കും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. മൊബൈൽ ഫോണുകൾ, ടാബ്‌ലറ്റുകൾ, അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുടെ വില കുറയും. അതേസമയം സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് വില വർധിക്കും. ആരോഗ്യ-കായിക മേഖലകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം നൽകുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശങ്ങൾ.

​വില കുറയുന്നവ:

​രോഗികൾക്ക് വലിയ ആശ്വാസമായി അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകളുടെയും, പ്രമേഹം, മറ്റ് 7 അപൂർവ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. ഡിജിറ്റൽ മേഖലയ്ക്ക് കരുത്തേകാൻ മൊബൈൽ ഫോണുകൾ, ടാബ്‌ലറ്റുകൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. സോളർ പാനലുകൾ, മൈക്രോവേവ് അവ്ൻ, കായിക ഉപകരണങ്ങൾ, കടൽ വിഭവങ്ങൾ, തുകൽ ഉൽപന്നങ്ങൾ എന്നിവയ്ക്കും വില കുറയും. വിദേശയാത്ര പാക്കേജുകൾക്കും വിദേശപഠനത്തിനുമുള്ള ചെലവ് കുറയുമെന്നത് വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും ഗുണകരമാകും.

​വില കൂടുന്നവ:

​ലഹരി ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്ക് വില കൂടും. കൂടാതെ കോഫി റോസ്റ്റിങ്/വെൻഡിങ് മെഷീനുകൾ, നാഫ്ത, ഡിജിറ്റൽ പുസ്തകങ്ങളടങ്ങിയ സിഡി-റോമുകൾ എന്നിവയ്ക്കും വില വർധിക്കും.

​പ്രധാന വികസന പദ്ധതികൾ:

​അടിസ്ഥാന സൗകര്യം: 12.2 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ.

​ആരോഗ്യം: എയിംസ് മാതൃകയിൽ ആയുർവേദ മേഖലയിൽ മൂന്ന് ഐഐഎകൾ (IIA) സ്ഥാപിക്കും. മെഡിക്കൽ ടൂറിസത്തിന് പ്രത്യേക പദ്ധതി.

​വ്യവസായം: പഴയ 200 വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കും. ചെറുകിട വ്യവസായങ്ങൾക്കായി (SME) 10,000 കോടി രൂപയുടെ വളർച്ചാ ഫണ്ട്.

​ടൂറിസം: തീരദേശ ടൂറിസത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കും.