യുവജനത രാഷ്ട്രീയത്തിലേക്ക് വരണമെന്ന് മാത്യു കുഴൽനാടൻ

യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ നിലവിലെ രാഷ്ട്രീയ ശൈലിയിൽ അടിസ്ഥാനപരമായ സാംസ്കാരിക മാറ്റം അനിവാര്യമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ

യുവജനത രാഷ്ട്രീയത്തിലേക്ക് വരണമെന്ന് മാത്യു കുഴൽനാടൻ
രാഷ്ട്രീയം തൊഴിലിന് പകരമാകരുത് യുവജനത രാഷ്ട്രീയത്തിലേക്ക് വരണമെന്ന് മാത്യു കുഴൽനാടൻ

രാഷ്ട്രീയം തൊഴിലിന് പകരമാകരുത്; യുവജനത രാഷ്ട്രീയത്തിലേക്ക് വരണമെന്ന് മാത്യു കുഴൽനാടൻ

​കൊച്ചി: യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ നിലവിലെ രാഷ്ട്രീയ ശൈലിയിൽ അടിസ്ഥാനപരമായ സാംസ്കാരിക മാറ്റം അനിവാര്യമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ഒരിക്കലും ഒരു ഉപജീവന മാർഗ്ഗമോ തൊഴിലിന് പകരമോ ആകരുത്. 'വർക്ക് ടു ഏൺ' (Work to Earn) എന്ന ശൈലിയിലൂടെ സ്വന്തം ജോലിയിൽ നിന്ന് സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം വേണം രാഷ്ട്രീയത്തിൽ നിലകൊള്ളാനെന്നും അദ്ദേഹം യുവാക്കളെ ഓർമിപ്പിച്ചു.

​താൻ ഒരു അഭിഭാഷകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതവും രാഷ്ട്രീയവും തുല്യ പ്രാധാന്യത്തോടെയാണ് കൊണ്ടുപോകുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൽ സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കിയാൽ പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരും. കോവിഡ് കാലത്തെ വോളന്റിയർ പ്രവർത്തനങ്ങളിൽ യുവാക്കൾ കാട്ടിയ ആവേശം അവർ നന്മയുടെ പക്ഷത്താണെന്നതിന്റെ തെളിവാണ്. പരാജയങ്ങളിൽ തളരാതെ അവയിൽ നിന്ന് പാഠമുൾക്കൊണ്ട് സ്വന്തം പാത കണ്ടെത്താൻ യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

​വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കരുത്ത് അതിന്റെ നേതൃനിരയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ വ്യത്യസ്തമായ ശൈലികളിൽ മികവ് തെളിയിച്ചവരാണെന്നും പാർട്ടിയെ നയിക്കാൻ ഇവർ പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.