മിഥുൻ മാനുവൽ തോമസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഫാൻ്റെസി ഹ്യൂമർ ചിത്രം ജയസൂര്യ വിനായകൻ കൂട്ടുകെട്ടിന്റെ ടൈറ്റാൻസ് വരുന്നു

​പ്രിൻസ് ജോയിയുടെ സംവിധാനത്തിൽ ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ഫാൻ്റെസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്. കൗതുകമുണർത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.

മിഥുൻ മാനുവൽ തോമസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഫാൻ്റെസി ഹ്യൂമർ ചിത്രം ജയസൂര്യ വിനായകൻ കൂട്ടുകെട്ടിന്റെ ടൈറ്റാൻസ് വരുന്നു
സിനിമ പോസ്റ്റർ
മിഥുൻ മാനുവൽ തോമസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഫാൻ്റെസി ഹ്യൂമർ ചിത്രം ജയസൂര്യ വിനായകൻ കൂട്ടുകെട്ടിന്റെ ടൈറ്റാൻസ് വരുന്നു
മിഥുൻ മാനുവൽ തോമസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഫാൻ്റെസി ഹ്യൂമർ ചിത്രം ജയസൂര്യ വിനായകൻ കൂട്ടുകെട്ടിന്റെ ടൈറ്റാൻസ് വരുന്നു

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യ-വിനായകൻ ചിത്രം 'ടൈറ്റാൻസ്' ഒക്ടോബറിൽ തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പാശ്ചാത്യ സിനിമയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണ് താരങ്ങൾ പോസ്റ്ററിലുള്ളത്.

​വെള്ളത്തൊപ്പിയും വെള്ള സ്യൂട്ടുമണിഞ്ഞ്, മുഖം വ്യക്തമാകാത്ത നിരവധിപ്പേർക്കിടയിൽ വ്യത്യസ്ത നിറങ്ങളിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ചാണ് ജയസൂര്യയും വിനായകനും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഇവർക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗർ ബേബി ജീനും പോസ്റ്ററിലുണ്ട്. തികച്ചും ഫാൻ്റെസി ഹ്യൂമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

​വൻ വിജയമായി മാറിയ 'ഓസ്‌ലർ' എന്ന ചിത്രത്തിന് ശേഷം 'നേരമ്പോക്കിന്റെ' ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി. എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

​സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. വലിയ മുതൽമുടക്കിൽ കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

​ജയിംസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണുശർമ്മ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം: മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, ഡിസൈൻ: യെല്ലോ ട്രൂത്ത്, സ്റ്റിൽസ്: സുഹൈബ് എസ്.ബി.കെ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്: സുനിൽ സിംഗ്, സജിത് പി.വൈ, പ്രൊഡക്ഷൻ മാനേജർ: നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ്: രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ.