സർക്കാർ ഉദ്യോഗസ്ഥർക്കായി വിവരാവകാശ സെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി സെമിനാർ സംഘടിപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ അധ്യക്ഷത വഹിച്ചു.
വിവരാവകാശ നിയമം എറണാകുളത്ത് സർക്കാർ ഉദ്യോഗസ്ഥർക്കായി സെമിനാർ സംഘടിപ്പിച്ചു
കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടി ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഏതൊരു പൗരനും വിവരങ്ങൾ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന ഒന്നാണ് വിവരാവകാശ നിയമമെന്നും ലോകത്ത് ഇത്രയേറെ സുതാര്യമായ മറ്റൊരു നിയമമുണ്ടാകില്ലെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. ഏതൊരു വിഷയത്തെക്കുറിച്ചും വ്യക്തമായി അറിയാനും മനസ്സിലാക്കാനും പരാതിപ്പെടാനും പൗരന്മാർക്ക് അവസരം നൽകുന്ന വ്യവസ്ഥാപിതമായ നിയമ സംവിധാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ സോണിച്ചൻ പി. ജോസഫ്, എം. ശ്രീകുമാർ, കെ. പ്രസാദ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഭിന്നശേഷി കുട്ടികൾക്ക് തുല്യഅവസരം ഉറപ്പാക്കണം വി. പി. സജീന്ദ്രൻ എം.എൽ.എ
അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി വി പി സജീന്ദ്രൻ എം എൽ എ
സർക്കാർ ഉദ്യോഗസ്ഥർക്കായി വിവരാവകാശ സെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സ്മാർട്ട് റേഷൻ കാർഡ് ഫോൺ നമ്പറും ആധാറും അടിയന്തരമായി ബന്ധിപ്പിക്കണം സപ്ലൈ ഓഫീസർ
കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസിൽ ചിക്കൻപോക്സ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് 21 ദിവസം അവധി
മാൻകൊമ്പും എല്ലുകളുമായി ഇതരസംസ്ഥാനക്കാരനും വധശ്രമക്കേസ് പ്രതിയും പിടിയിൽ