ലോൺ ആപ്പ് ഭീഷണി യുവാവ് ആസിഡ് കഴിച്ച് ജീവനൊടുക്കി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി
ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ 21 കാരൻ ആത്മഹത്യ ചെയ്തു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതാണ് മരണത്തിന് കാരണം.
ലോൺ ആപ്പ് ഭീഷണി: യുവാവ് ആസിഡ് കഴിച്ച് ജീവനൊടുക്കി; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയിൽ മനംനൊന്ത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ആനന്ദിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഈ മാസം നാലിനാണ് ആനന്ദിനെ ജോലി ചെയ്യുന്ന ടയർ കടയുടെ പിന്നിലെ ഷെഡിൽ ആസിഡ് കഴിച്ച് അവശനായ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
വായ്പ എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പണം ഉടൻ നൽകിയില്ലെങ്കിൽ അപമാനിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്സാപ്പ് വഴി പ്രചരിപ്പിച്ചത്. ആനന്ദിന്റെ ഫോൺ പരിശോധിച്ച പോലീസ് ഭീഷണി സന്ദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
