പ്രണയവും കോമഡിയും ഫാൻ്റസിയും തിരു വീർ ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ടീസർ പുറത്ത്
തിരു വീർ, ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഓ സുകുമാരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തുവിട്ടു. ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ നവാഗതനായ ഭരത് ദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' ടീസർ പുറത്തിറങ്ങി; അഞ്ച് ഭാഷകളിൽ റിലീസ്
കൊച്ചി: യുവതാരം തിരു വീർ, മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായ ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഓ സുകുമാരി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലിയാണ് ചിത്രം നിർമ്മിക്കുന്നത്. 'ശിവം ഭാജെ' എന്ന ചിത്രത്തിന് ശേഷം ഗംഗ എന്റർടൈൻമെന്റ്‌സ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ'ക്ക് ശേഷം തിരു വീർ നായകനാകുന്ന ചിത്രം കൂടിയാണിത്.
കോമഡി, പ്രണയം, ഫാൻ്റസി എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പക്കാ റൊമാന്റിക് കോമഡി എന്റർടൈനറായ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സുകുമാരി (ദാമിനി) ആയി ഐശ്വര്യ രാജേഷും, 'യാദഗിരി' എന്ന കഥാപാത്രമായി തിരു വീറും വേഷമിടുന്നു. സൂപ്പർ ഹിറ്റായ 'സംക്രാന്തികി വാസ്തുനത്തിന്' ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയാകുന്ന വലിയ പ്രോജക്ട് കൂടിയാണിത്.
മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം), ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക
ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധാനം: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ: വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം: ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ