മൂവാറ്റുപുഴയിൽ വീട്ടമ്മയെ ആക്രമിച്ച കേസ് യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ കടാതിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്.
വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: കടാതിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്‌ണൻ (21) ആണ് പിടിയിലായത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 28-ാം തീയതി രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതിയും വീട്ടമ്മയുടെ മകനും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. സംഭവദിവസം മകനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് വീട്ടമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്.
എസ്.ഐ മാരായ ചാർലി തോമസ്, എൻ.എസ് റോയ്, സി.ബി അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷ് എം.പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പുനർജനിക്കാൻ ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പ്രിയങ്ക ഗാന്ധി
മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചിയിൽ ഭക്ഷ്യ ജന്തുജന്യ രോഗങ്ങൾ തടയാൻ വൺ ഹെൽത്ത്
കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം
അസീസ് നെടുമങ്ങാട് ചിത്രം മോഹനവള്ളി യുടെ ചിത്രീകരണം പൂർത്തിയായി 
