പെരുമ്പാവൂരിൽ ബാർ പാർക്കിംഗ് ഏരിയയിൽ അക്രമം മൂന്ന് പേർ അറസ്റ്റിൽ
പെരുമ്പാവൂരിൽ ബാറിൻ്റെ പാർക്കിംഗ് ഏരിയയിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബാർ പാർക്കിംഗിൽ അക്രമം: പെരുമ്പാവൂരിൽ മൂന്ന് പേർ അറസ്റ്റിൽ
പെരുമ്പാവൂർ: ബാറിലെ പാർക്കിംഗ് ഏരിയയിൽ വച്ച് യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളിൽ സിജിൽ (52), ഈയം കുഴിയിൽ ബൈജു (48), മാറമ്പിള്ളി പുത്തൻപുരയ്ക്കൽ ഷാനവാസ് (40) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി പെരുമ്പാവൂരിലെ ബാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ അഭിഷേക് എന്നയാൾക്കാണ് അക്രമത്തിൽ പരിക്കേറ്റത്. മദ്യപിച്ച് ബാറിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ വാതിൽ പ്രതികളുടെ ദേഹത്ത് തട്ടിയിരുന്നു. ഇതിലുണ്ടായ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ബാറിൻ്റെ പാർക്കിംഗ് ഏരിയയിൽ വച്ച് മൂവരും ചേർന്ന് അഭിഷേകിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കടന്നുകളഞ്ഞ പ്രതികളെ പെരുമ്പാവൂർ പോലീസ് നടത്തിയ തിരച്ചിലിലാണ് വലയിലാക്കിയത്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ.മാരായ അസിരിഫ്, ഷഫീഖ്, ജോജോ ജോർജ്, കെ. ആദർശ്, പി.കെ. വിനാസ്, എ.എസ്.ഐ. എം.ബി. സുബൈർ, സി.പി.ഒ.മാരായ എ.കെ. നജ്മി, എം.ബി. ജയന്തി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ 50 കിലോ ജാതിപത്രി മോഷണം കാപ്പ കേസ് പ്രതി അറസ്റ്റിൽ
ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
കൊട്ടക്കാമ്പൂർ ദുരന്തം ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണന്റെയും ചിന്നുവിന്റെയും സംസ്കാരം നടന്നു
മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനും ഡ്രീം ബിഗ് ഫിലിംസും തിയേറ്ററുകളിലെത്തിക്കും 
