മാതൃത്വ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെയും സർക്കാരിന്റേതുമാണ് മന്ത്രി ബിന്ദു കൃഷ്ണ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ & എംപ്ലോയ്മെന്റ് (കിലെ) അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) സാങ്കേതിക പിന്തുണയോടെ സംഘടിപ്പിച്ച മാതൃത്വ സംരക്ഷണവും സ്ത്രീസൗഹൃദ തൊഴിലിടങ്ങളും എന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു

മാതൃത്വ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെയും സർക്കാരിന്റേതുമാണ് മന്ത്രി ബിന്ദു കൃഷ്ണ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) നേതൃത്വത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) സാങ്കേതിക പിന്തുണയോടെ സംഘടിപ്പിച്ച 'മാതൃത്വ സംരക്ഷണവും സ്ത്രീസൗഹൃദ തൊഴിലിടങ്ങളും' എന്ന അന്താരാഷ്ട്ര ശിൽപശാല തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
മാതൃത്വ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെയും സർക്കാരിന്റേതുമാണ് മന്ത്രി ബിന്ദു കൃഷ്ണ

മാതൃത്വ സംരക്ഷണവും സ്ത്രീസൗഹൃദ തൊഴിലിടങ്ങളും: അന്താരാഷ്ട്ര ശിൽപശാല ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ

​എറണാകുളം: മാതൃത്വ സംരക്ഷണം ഒരു അമ്മയുടെയോ കുടുംബത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും, അത് സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടായ കടമയാണെന്നും തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ & എംപ്ലോയ്മെന്റ് (കിലെ) അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) സാങ്കേതിക പിന്തുണയോടെ സംഘടിപ്പിച്ച 'മാതൃത്വ സംരക്ഷണവും സ്ത്രീസൗഹൃദ തൊഴിലിടങ്ങളും' എന്ന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

​പ്രസവാവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തുന്ന സ്ത്രീകൾക്ക് തൊഴിൽസുരക്ഷയും കരിയർ വളർച്ചയും ഉറപ്പാക്കാൻ തൊഴിൽദാതാക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണം. പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ വിപണനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും നൽകുന്ന പ്രാധാന്യം ശിശുപരിപാലന സൗകര്യങ്ങൾക്കും നൽകേണ്ടതുണ്ട്. ശമ്പളത്തോടുകൂടിയ പ്രസവാവധിയെ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യതയായി മാത്രം കാണുന്ന മനോഭാവത്തിൽ മാറ്റം വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​മാതൃത്വ സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ കൃത്യമായി പാലിക്കാനുള്ള സാമൂഹിക അന്തരീക്ഷം ഉണ്ടാകണം. പ്രസവാനന്തര വിഷാദം (Postpartum Depression) ഉൾപ്പെടെയുള്ള അമ്മമാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടെ കാണണം. എറണാകുളം ജില്ലയിൽ ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അവബോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

​ചടങ്ങിൽ കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡി. സുരേഷ് കുമാർ, കിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ ജാസ്മി ബീഗം, അന്താരാഷ്ട്ര തൊഴിൽ സംഘടനയിലെ സീനിയർ സോഷ്യൽ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ് മാരിക്കോ ഓച്ചി, തൊഴിൽനിയമ വിദഗ്ധൻ വർക്കിയച്ചൻ പേട്ട, എൻ.ഐ.പി.എം കേരള ചാപ്റ്റർ സെക്രട്ടറി സജി വി. മാത്യു, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ജെബീൻ ലോലിത സെയ്ൻ, ഐ.എൻ.ടി.യു.സി നേതാവ് ഇ. തരുവേയി കുട്ടി തുടങ്ങിയവർ പങ്കെടുത്തു.