സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി, ഹണിട്രാപ്പെന്ന് സംശയം സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും 3.25 ലക്ഷത്തിന്റെ കവർച്ച നടത്തുകയും ചെയ്ത കേസിൽ ബിബിൻ പെരുമ്പള്ളി ,നടി അതുല്യ ചന്ദ്ര സൂത്രധാരയെന്ന് പൊലീസ്. ഹണിട്രാപ്പ് സാധ്യതയും അന്വേഷിക്കുന്നു.
ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദിച്ച് കവർച്ച: സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്; സംഭവം വ്യക്തിവൈരാഗ്യത്തെ തുടർന്ന്
കൊച്ചി: ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. വൈറ്റില പൊന്നുരുന്നി ജൂനിയർ ജനത റോഡിലുള്ള അപ്പാർട്മെന്റിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. എറണാകുളം കുരീക്കാട് സ്വദേശിയായ ഡോക്ടറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി എന്നിവരുൾപ്പെടെ 12 പേർക്കെതിരെ എറണാകുളം പൊലീസ് കേസെടുത്തു.
പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് അടിയന്തര ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് അതുല്യ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്ക പരിഹാരത്തിനായി നടിയും ബിബിനും ചേർന്ന് പണം ആവശ്യപ്പെടുകയായിരുന്നു. ഡോക്ടർ ഇതിന് വഴങ്ങാതിരുന്നതോടെ സംഘം ചേർന്ന് മർദിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവം ഹണിട്രാപ്പാണോ എന്ന സംശയത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഫ്ലാറ്റിലെത്തിയ ഡോക്ടറുടെ മുഖത്തടിക്കുകയും കസേരയിൽ ബലമായി ഇരുത്തി വാരിയെല്ലിന് പലതവണ ഇടിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. അതുല്യ അസഭ്യം പറയുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്തു. ഡോക്ടറുടെ 3.25 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട് വാച്ച്, ഇയർപോഡുകൾ എന്നിവ സംഘം കവർന്നു. ഭയവും ശാരീരിക വേദനയും കാരണമാണ് പരാതി നൽകാൻ രണ്ടു ദിവസം വൈകിയതെന്ന് ഡോക്ടർ വ്യക്തമാക്കി.
കേസിൽ ആകെ 12 പ്രതികളാണുള്ളത്. ബിബിന്റെ സഹായിയും കേസിൽ പ്രതിയുമായ കെ.ബി. വിഷ്ണു എട്ടോളം കേസുകളിൽ പ്രതിയാണ്. കേസിൽ ഇനി പിടിയിലാകാനുള്ള 9 പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കവർച്ച ചെയ്ത വസ്തുക്കൾ ഇതുവരെ കണ്ടെത്താനായിട്ടില്ല
മാതൃത്വ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെയും സർക്കാരിന്റേതുമാണ് മന്ത്രി ബിന്ദു കൃഷ്ണ
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി, ഹണിട്രാപ്പെന്ന് സംശയം സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
ഇരുമ്പനം, ചിത്രപ്പുഴ പാലങ്ങൾ റീ ടാർ ചെയ്യാൻ 52.65 ലക്ഷം രൂപ അനുവദിച്ചു മന്ത്രി അനൂപ് ജേക്കബ്
തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
ശബരിമല തീർത്ഥാടനം ഭക്ഷ്യസുരക്ഷയും കുടിവെള്ള വിതരണവും ഉറപ്പാക്കും അവലോകന യോഗത്തിൽ നിർദേശവുമായി മന്ത്രി കെ. മുരളീധരൻ
ചിന്നക്കനാൽ 301 കോളനിയുടെ സമഗ്ര വികസനം 10 പ്രധാന ശുപാർശകളുമായി ഊരുകൂട്ടം പട്ടയം ദുരുപയോഗം ചെയ്താൽ റദ്ദാക്കും