സ്വർണ്ണ മോഷണം യുവാവ് പിടിയിൽ
നായത്തോട് സ്വർണ്ണ മോഷണം യുവാവ് പിടിയിൽ വീടിനുള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിലായി.
നായത്തോട് സ്വർണ്ണ മോഷണം: യുവാവ് പിടിയിൽ
നെടുമ്പാശേരി: വീടിനുള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിലായി. പാലക്കാട് ആലത്തൂർ മൂച്ചിക്കാട് പാടത്ത് വീട്ടിൽ തബ്ഷീർ (29)നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21-ാം തീയതി പകൽ നായത്തോട്ടിലെ ഒരു വീട്ടിലായിരുന്നു മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 3.2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇയാൾ കവർന്നത്. കഴിഞ്ഞ പത്ത് മാസമായി നായത്തോട് ഭാഗത്ത് താമസിച്ചു വരികയായിരുന്നു പ്രതി. പരാതിയെത്തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നെടുമ്പാശേരി ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ, സി.പി.ഒ മാരായ ബിനു ആൻ്റണി, നിഥിൻ ആൻറണി, അബു മുഹമ്മദ്, സജാസ്, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

