തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം കളക്ടറുടെ ചേംബറിൽ ലൈവ് സ്ട്രീമിങ്ങ് സംവിധാനം

തിരഞ്ഞെടുപ്പ് നടപടികൾ തത്സമയം നിരീക്ഷിക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടറുടെ ചേംബറിൽ ലൈവ് സ്ട്രീമിങ്ങ് സംവിധാനം സജ്ജമായി.

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം കളക്ടറുടെ ചേംബറിൽ ലൈവ് സ്ട്രീമിങ്ങ് സംവിധാനം

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം; കളക്ടറുടെ ചേംബറിൽ ലൈവ് സ്ട്രീമിങ്ങ് സംവിധാനം ഒരുങ്ങി

​കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറുടെ ചേംബറിൽ അത്യാധുനിക ലൈവ് സ്ട്രീമിങ്ങ് നിരീക്ഷണ സംവിധാനം സജ്ജമായി. കാക്കനാട് സിവിൽ സ്റ്റേഷനിലെ കളക്ടറുടെ ഓഫീസിലിരുന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.

​ജില്ലയിലെ വിവിധ അതിർത്തികളിലുള്ള ചെക്ക് പോസ്റ്റുകൾ, ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടികൾ, നാമനിർദ്ദേശ പത്രിക സമർപ്പണം നടക്കുന്ന കേന്ദ്രങ്ങൾ, ഡിസ്റ്റിലറികൾ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് റിയൽ ടൈം ആയി കളക്ടറുടെ ചേംബറിൽ ലഭ്യമാകുന്നത്. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

​തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ തടയുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാകും. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം