കേരളം ഭരിക്കുന്നത് വിദ്യാർഥികളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാർ മന്ത്രി എൻ. ഷംസുദ്ദീൻ

തവനൂർ മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ അക്കാദമിക് കരിയർ വളർച്ച ലക്ഷ്യമിട്ട് അഡ്വ. വി.എസ്. ജോയ് എം.എൽ.എയുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി ട്രേസ് തവനൂർ തുടങ്ങി.

കേരളം ഭരിക്കുന്നത് വിദ്യാർഥികളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാർ മന്ത്രി എൻ. ഷംസുദ്ദീൻ
തവനൂർ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘TRACE THAVANUR’ (Thavanur Resource for Academic and Career Excellence) പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ ലോഞ്ചും എടപ്പാൾ ഗോൾഡൻ ടവറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ധീൻ നിർവഹിക്കുന്നു.
കേരളം ഭരിക്കുന്നത് വിദ്യാർഥികളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാർ മന്ത്രി എൻ. ഷംസുദ്ദീൻ
കേരളം ഭരിക്കുന്നത് വിദ്യാർഥികളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാർ മന്ത്രി എൻ. ഷംസുദ്ദീൻ

തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ട്രേസ് തവനൂരി’ന് തുടക്കമായി; പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘TRACE THAVANUR’ (Thavanur Resource for Academic and Career Excellence) ന് തുടക്കമായി. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എടപ്പാൾ ഗോൾഡൻ ടവറിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

​വിദ്യാർത്ഥികളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. അർജന്റീനയിൽ പോലുമില്ലാതിരുന്ന അവധി ലോകകപ്പ് ഫൈനൽ മത്സര ദിവസം കേരളത്തിൽ നൽകിയതടക്കം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പദ്ധതിയുടെ ലോഗോ ലോഞ്ചും നിർവഹിച്ചു.

​വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി വിപുലപ്പെടുത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും മാറുന്ന കാലത്തിനനുസരിച്ച് പുതിയ പഠന-കരിയർ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും 'ട്രേസ് തവനൂർ' സഹായകരമാകുമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ അഭിപ്രായപ്പെട്ടു.

​തവനൂർ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ അക്കാദമിക് മുന്നേറ്റത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ ഉന്നത വിദ്യാഭ്യാസം, വിവിധ മത്സര പരീക്ഷകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, തൊഴിൽ സാധ്യതകൾ, കരിയർ തിരഞ്ഞെടുപ്പ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് കൃത്യമായ വിവരങ്ങളും വിദഗ്ധ മാർഗനിർദേശവും ലഭ്യമാക്കും. വിദ്യാർത്ഥികളുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് അനുയോജ്യമായ പഠന-തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

​ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ‘കരിയർ എങ്ങനെ കരുപിടിപ്പിക്കാം’ എന്ന വിഷയത്തിൽ പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. കരിയർ തിരഞ്ഞെടുപ്പ്, പഠനമേഖലകളുടെ സാധ്യതകൾ, അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുപ്പ്, ഭാവിയിലെ തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. സുലൈമാൻ മേൽപ്പത്തൂർ, നിഷ കെ. എന്നിവർ ക്ലാസുകൾ നയിച്ചു.

​ചടങ്ങിൽ എം. അബ്ദുള്ള കുട്ടി, സുരേഷ് പൊൽപാക്കര, ടി.പി. ഹൈദരലി, റാഷിദ് മുക്കത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു എടപ്പാൾ, മുജീബ് പൂളക്കൽ, മുബ്ഷിറ കാലടി, ജസ്‌ന ബാനു പുറത്തൂർ, റംല ടീച്ചർ, ഷാജി മോൾ വട്ടംകുളം, ഇ.പി. രാജീവ്, സി. രവീന്ദ്രൻ, സി. പുരുഷോത്തവൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.