കേരളത്തിന് ഫണ്ട് അനുവദിക്കണം കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവിക്ക് മെമ്മോറാണ്ടം നൽകി മന്ത്രി ബിന്ദു കൃഷ്ണ

​കേരളത്തിലെ വനിതാ ശിശുവികസന വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി ലഭിക്കാനുള്ള കുടിശിക ഉൾപ്പെടെയുള്ള കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവിക്ക് കൊച്ചിയിൽ വച്ച് മെമ്മോറാണ്ടം നൽകി.

കേരളത്തിന് ഫണ്ട് അനുവദിക്കണം കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവിക്ക് മെമ്മോറാണ്ടം നൽകി മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം സംസ്ഥാന വനിത, ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്ര വനിത, ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവിക്ക് കൈമാറുന്നു
കേരളത്തിന് ഫണ്ട് അനുവദിക്കണം കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവിക്ക് മെമ്മോറാണ്ടം നൽകി മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിന് ഫണ്ട് അനുവദിക്കണം കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവിക്ക് മെമ്മോറാണ്ടം നൽകി മന്ത്രി ബിന്ദു കൃഷ്ണ

​​വനിതാ ശിശുവികസന വകുപ്പിന് കേന്ദ്രസഹായം ഉറപ്പാക്കണം: കേന്ദ്രമന്ത്രിക്ക് മെമ്മോറാണ്ടം സമർപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര സഹായം അടിയന്തരമായി ഉറപ്പാക്കണമെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ്ണ ദേവിയോട് സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണ അഭ്യർത്ഥിച്ചു. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൊച്ചിയിൽ വച്ച് കൈമാറി. വനിതാ ശിശുവികസന വകുപ്പിന് ലഭിക്കേണ്ട കുടിശികയുള്ള കേന്ദ്ര ഫണ്ടുകൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

​സംസ്ഥാനത്ത് 10 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെ നിർമ്മാണത്തിനുള്ള രണ്ടാം ഗഡു ഫണ്ട് ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. SASCI 2025 സ്കീമിൽ ഉൾപ്പെടുത്തി 40.80 കോടി രൂപയാണ് ഇതിനായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂർ, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിവിടങ്ങളിലാണ് ഹോസ്റ്റൽ നിർമ്മാണം നടക്കുന്നത്.

​മറ്റ് പ്രധാന ആവശ്യങ്ങൾ:

​പോഷൻ അഭിയാൻ 2.0: പദ്ധതിയുടെ ഭാഗമായി 98.04 കോടി രൂപ ലഭ്യമാക്കണം. സംസ്ഥാനത്തിന് ആവശ്യമായ സ്മാർട്ട് ഡിവൈസുകളും ഗ്രോത്ത് മോണിറ്ററിംഗ് ഡിവൈസുകളും അനുവദിക്കണം. പോഷൻ ട്രാക്കർ ഉപയോഗിക്കുന്നതിന് മൊബൈൽ ഫോണുകൾക്ക് പകരം ടാബ്ലറ്റുകൾ നൽകണം.

​മിഷൻ വാത്സല്യ: പൂർണ്ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിഷൻ വാത്സല്യ പദ്ധതിക്ക് മുടക്കം വരാതെ തുക ലഭ്യമാക്കണം. അർഹരായ കുട്ടികൾക്ക് മാസംതോറും 4000 രൂപ നൽകുന്ന സ്പോൺസർഷിപ്പ്, ഫോസ്റ്റർ കെയർ ആൻഡ് ആഫ്റ്റർ കെയർ പദ്ധതികൾക്ക് 2025 ജൂലൈയ്ക്ക് ശേഷം കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. ഈ കുടിശികയും തുടർന്നുള്ള ഫണ്ടും കൃത്യമായി നൽകണം.

​മറ്റ് പദ്ധതികൾ: കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ശക്തി സദൻ ഏറ്റെടുക്കാൻ 2.87 കോടി രൂപ അനുവദിക്കുക, എറണാകുളത്തും കോഴിക്കോടും പുതിയ നിർഭയ വൺ സ്റ്റോപ്പ് സെന്ററുകൾ ആരംഭിക്കുക, അങ്കണവാടി ജീവനക്കാരുടെ മാസവിവര അവലോകന യോഗങ്ങൾക്കുള്ള ദിനബത്ത അനുവദിക്കുക, വനിത ഹെൽപ്പ് ലൈൻ (181) ആധുനികവൽക്കരിക്കുക എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.

​സംസ്ഥാനം മുന്നോട്ടുവെച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവി ഉറപ്പുനൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.