റൂട്ടിംഗ് ഫോർ റെസിലിയൻസ്’ യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും പ്രാദേശിക തലത്തിൽ യുവജന പങ്കാളിത്തം ഉറപ്പാക്കാനുമായി സുസ്ഥിര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ റൂട്ടിംഗ് ഫോർ റെസിലിയൻസ് സംഗമം സംഘടിപ്പിച്ചു.
റൂട്ടിംഗ് ഫോർ റെസിലിയൻസ്’ യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു
എറണാകുളം: കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും പ്രാദേശികതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സുസ്ഥിര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘റൂട്ടിംഗ് ഫോർ റെസിലിയൻസ്’ (Rooting for Resilience) ഏകദിന യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു. മുളന്തുരുത്തി ആല കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ ആമ്പല്ലൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് 20 യുവജനങ്ങൾ പങ്കെടുത്തു.
ആമ്പല്ലൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ, കേരള സംസ്ഥാന പട്ടികജാതി വികസന ബോർഡ്, വിപ്രോ ഫൗണ്ടേഷൻ, മീ ആൻഡ് യു ഫൗണ്ടേഷൻ, റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കുക, പ്രാദേശികതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള യുവജനങ്ങളുടെ ശേഷി വർധിപ്പിക്കുക, പുതിയ ആശയങ്ങളും പ്രവർത്തനസാധ്യതകളും പങ്കുവെക്കുക എന്നിവയായിരുന്നു സംഗമത്തിന്റെ ലക്ഷ്യങ്ങൾ. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടന്ന പരിശീലന സെഷനുകൾക്ക് സുസ്ഥിര ഫൗണ്ടേഷൻ കോ-ഫൗണ്ടർ ദീപ അനന്തപദ്മനാഭൻ നേതൃത്വം നൽകി. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്ക്, കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം, സമൂഹത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ എന്നിവ സെഷനുകളിൽ ചർച്ച ചെയ്തു.
സമാപന സമ്മേളനത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. ജോഷി, പഞ്ചായത്ത് അംഗം ജോയൽ കെ. ജോയ്, ആമ്പല്ലൂർ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.
പ്രാദേശിക കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ കൂട്ടായ്മകളും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സന്താനം നായകനായ അതിസയ പിറവി ഫസ്റ്റ് ലുക്ക് പുറത്ത് സയൻസ് ഫിക്ഷൻ കോമഡി ജോണറുമായി താരം
ദേശീയ ഉപഭോക്തൃ കമ്മീഷൻ അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ കമ്മീഷൻ സന്ദർശിച്ചു
റൂട്ടിംഗ് ഫോർ റെസിലിയൻസ്’ യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു
എക്സൈസ് കലാകായികമേള സംഘടിപ്പിച്ചു ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു
മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൈയിൽ വൈൻ ഗ്ലാസ്, ദുരൂഹത നിറച്ച് സാഗർ സൂര്യ ഭൗമ യിലെ ജേക്കബ്ബ് ലുക്ക് തരംഗമാകുന്നു