എക്സൈസ് കലാകായികമേള സംഘടിപ്പിച്ചു ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കായി 22 ാമത് ജില്ലാതല കലാകായികമേള സംഘടിപ്പിച്ചു. മാറമ്പിള്ളി എംഇഎസ് കോളേജിൽ നടന്ന മേളയിൽ 450 ഓളം പേർ പങ്കെടുത്തു.
എക്സൈസ് വകുപ്പ് ജില്ലാതല കലാകായികമേള 2026 സംഘടിപ്പിച്ചു
കൊച്ചി: ജില്ലയിലെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കായി ജില്ലാതല കായികമേള 2026 സംഘടിപ്പിച്ചു. കായികമേളയുടെ ഉദ്ഘാടനം മധ്യമേഖലാ കൊച്ചി, ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ നിർവഹിച്ചു. കേരള സംസ്ഥാന എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സർഗ്ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഊർജസ്വലമായ ആരോഗ്യ പരിപാലനത്തിലൂടെ വകുപ്പിൻ്റെ സർവ്വതോന്മുഖമായ മുന്നേറ്റം ഉറപ്പിക്കുന്നതിനുമാണ് സംസ്ഥാന കലാകായികമേള സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.
എക്സൈസ് വകുപ്പിന്റെ 22 -ാമത് ജില്ലാതല കലാകായികമേളയാണ് ആലുവ മാറമ്പിള്ളി, എംഇഎസ് കോളേജ് ക്യാമ്പസിൽ അരങ്ങേറിയത്. 450 ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് കലാകായിക മേളയിൽ പങ്കെടുത്തത്.
ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. കെ. സതീഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജോയിന്റ് എക്സൈസ് കമ്മീഷണർ,ക്രൈം ബ്രാഞ്ച് ജോയ് ജോസഫ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, നിയമം ഷാജി എസ് രാജൻ, എം ഇ എസ് കോളേജ് മാറമ്പിള്ളി പ്രിൻസിപ്പൽ പി. പി. മൻസൂർ അലി, കെ എസ് ഇ ഒ എ സംസ്ഥാന പ്രസിഡന്റ് എ.ജോസ് പ്രതാപ്, കെ എസ് ഇ എസ് എ സംസ്ഥാന പ്രസിഡന്റ് സാജൻ പോൾ, സെക്രട്ടറി എം.വി. ബിജു, മറ്റു പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സന്താനം നായകനായ അതിസയ പിറവി ഫസ്റ്റ് ലുക്ക് പുറത്ത് സയൻസ് ഫിക്ഷൻ കോമഡി ജോണറുമായി താരം
ദേശീയ ഉപഭോക്തൃ കമ്മീഷൻ അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ കമ്മീഷൻ സന്ദർശിച്ചു
റൂട്ടിംഗ് ഫോർ റെസിലിയൻസ്’ യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു
എക്സൈസ് കലാകായികമേള സംഘടിപ്പിച്ചു ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു
മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൈയിൽ വൈൻ ഗ്ലാസ്, ദുരൂഹത നിറച്ച് സാഗർ സൂര്യ ഭൗമ യിലെ ജേക്കബ്ബ് ലുക്ക് തരംഗമാകുന്നു