ചൂരല്‍മല പുനരധിവാസം കോണ്‍ഗ്രസ് ഭൂമി വാങ്ങി
ചൂരല്‍മല പുനരധിവാസം കോണ്‍ഗ്രസ് ഭൂമി വാങ്ങി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തുടക്കമായി
ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് ഭൂമി വാങ്ങി; 100 വീടുകള്‍ ഒരുങ്ങുന്നു
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തുടക്കമായി. പദ്ധതിക്കായി മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമി കോണ്‍ഗ്രസ് വാങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേരിലാണ് ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി 100 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ഓരോ ഗുണഭോക്താവിനും എട്ട് സെന്റ് സ്ഥലവും 1100 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുമാണ് പദ്ധതിയിലൂടെ ലഭിക്കുക എന്നാണ് സൂചന. കുന്നമ്പറ്റയിലെ ഭൂമിക്ക് പുറമെ, വരുംദിവസങ്ങളില്‍ രണ്ട് ഇടങ്ങളില്‍ കൂടി ഭവനപദ്ധതിക്കായി ഭൂമി വാങ്ങാനാണ് പാര്‍ട്ടി തീരുമാനം. എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ദുരന്തബാധിതരെ താമസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

