മേയർ വി വി രാജേഷിന് പ്രവാസി ഭാരതിയുടെ ആദരം
തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ പ്രവാസി ഭാരതി ആദരിച്ചു വികസന പ്രവർത്തനങ്ങൾക്കും പൊതുപ്രവർത്തന രംഗത്തെ മികവിന്
തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ പ്രവാസി ഭാരതി ആദരിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും പൊതുപ്രവർത്തന രംഗത്തെ മികവിനും തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ പ്രവാസി ഭാരതി ആദരിച്ചു. നഗരസഭാ മന്ദിരത്തിലെ മേയറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതിയുടെ അനുമോദന പുരസ്കാരം മേയർക്ക് കൈമാറി.
പ്രവാസി ഭാരതി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ സാന്നിധ്യത്തിൽ, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ (FOKANA) പ്രസിഡന്റ് സജിമോൻ ആന്റണിയാണ് പുരസ്കാരം സമർപ്പിച്ചത്. ചടങ്ങിൽ പ്രവാസി ഭാരതി ജനറൽ എഡിറ്റർ ശശി ആർ. നായർ കീർത്തിപത്രവും, കോശി അലക്സാണ്ടർ പൊന്നാടയും അണിയിച്ചു.
നഗരത്തിന്റെ പുരോഗതിക്കായി മേയർ നടത്തുന്ന പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രവാസി ഭാരതി ഭാരവാഹികൾ പ്രശംസിച്ചു. പുഞ്ചക്കരി വി. ഉണ്ണി, എം. നജീബ്, കൈരളി ചാനൽ മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ സുനിൽ പാറയ്ക്കൽ, വിഴിഞ്ഞം അബ്ദുൽ ജബ്ബാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

