കരൂർ ദുരന്തം

കാരൂർ ദുരന്തം നടൻ വിജയ്‌യെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കരൂർ ദുരന്തം
കാരൂർ ദുരന്തം നടൻ വിജയ്‌യെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കരൂർ ദുരന്തം: നടൻ വിജയ്‌യെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

  ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം (TVK) പ്രസിഡന്റും നടനുമായ വിജയ്‌യെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് താരത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

​കഴിഞ്ഞ ജനുവരി 12-ന് വിജയ്‌യെ സിബിഐ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് 13-ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പൊങ്കൽ ആഘോഷങ്ങൾ പ്രമാണിച്ച് മറ്റൊരു ദിവസം അനുവദിക്കണമെന്ന് വിജയ് അഭ്യർത്ഥിക്കുകയായിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇന്നത്തേക്കു മാറ്റിയത്.

​കരൂർ റാലിയിൽ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങൾ, സമ്മേളനത്തിനായി പാർട്ടി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ദുരന്തത്തിന് കാരണം ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും റാലിയുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ നേരത്തെ തന്നെ പൊലീസിന് കൈമാറിയിരുന്നെന്നുമാണ് വിജയ് കഴിഞ്ഞ തവണ നൽകിയ മൊഴി.

​കേസുമായി ബന്ധപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറിമാരായ എൻ. ആനന്ദ്, ആദവ് അർജുന, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ നിർമൽ കുമാർ എന്നിവരെ സിബിഐ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.