സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ വിനയായി
സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ വിനയായി കോഴിക്കോട് സ്വദേശിയായ യുവാവ് ജീവനൊടുക്കി
സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ വിനയായി; കോഴിക്കോട് സ്വദേശിയായ യുവാവ് ജീവനൊടുക്കി
കോഴിക്കോട്: ബസിനുള്ളിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടിനുള്ളിലാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയ വഴിയുള്ള കടുത്ത സൈബർ ആക്രമണമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം തിരക്കുള്ള സ്വകാര്യ ബസിനുള്ളിൽ വെച്ച് ദീപക് ഒരു യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്നിരുന്നു. സംഭവസമയത്ത് യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള അപമാനവും മാനസിക സമ്മർദ്ദവുമാണ് ദീപക് നേരിട്ടിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
