ബെക്കറികളിലൂടെയുള്ള ഹോർട്ടി വൈൻ വിൽപ്പന റദ്ദാക്കിയേക്കും പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം. ലിജു
സംസ്ഥാനത്ത് ബെക്കറികളിലൂടെ 15% ആൽക്കഹോൾ അടങ്ങിയ ഹോർട്ടി വൈൻ വിൽക്കാനുള്ള തീരുമാനം പുതിയ സർക്കാർ റദ്ദാക്കിയേക്കും. അടുത്ത മാസം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.
ബെക്കറികളിലൂടെയുള്ള ഹോർട്ടി വൈൻ വിൽപ്പന റദ്ദാക്കിയേക്കും; പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം. ലിജു
തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ബെക്കറികളിലൂടെ 15% ആൽക്കഹോൾ അടങ്ങിയ ഹോർട്ടി വൈൻ വിൽക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ എടുത്ത തീരുമാനം പുതിയ യു.ഡി.എഫ് സർക്കാർ റദ്ദാക്കിയേക്കും. എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ നയമായിരിക്കും യു.ഡി.എഫ് സർക്കാറിന്റേതെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. അടുത്ത മാസം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നും എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ, ഇത്തരത്തിൽ അപേക്ഷ നൽകി ജൂണിൽ ലൈസൻസ് ലഭിച്ച ചാലക്കുടിയിലെ എൻ.ആർ.സി ബെക്കറി ഹോർട്ടി വൈൻ വിൽക്കാൻ നീക്കം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ലൈസൻസ് മരവിപ്പിച്ചു. കൂടാതെ, ലൈസൻസ് നൽകിയ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന കാരണത്താൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു.
ബാറുകളുടെ സമയം കുറയ്ക്കൽ, ഹോർട്ടി വൈൻ, ഹോർട്ടി ലിക്കർ, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനാനുമതി തുടങ്ങിയ കാര്യങ്ങളിൽ യു.ഡി.എഫ് മുന്നണി തലത്തിൽ വിശദമായ ചർച്ചകൾ നടത്തിവരികയാണെന്നും അതിനുശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ വാഴപ്പഴം, ഈത്തപ്പഴം, പൈനാപ്പിൾ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഹോർട്ടി വൈനുകളാണ് ബെവ്കോ വഴി വിൽക്കുന്നത്. ഇവയ്ക്ക് 86 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ബനാന ഹോർട്ടി വൈനിന് 750 എം.എല്ലിന് 580 രൂപയും (ഇതിൽ 258 രൂപ നികുതിയാണ്), ഈത്തപ്പഴം ഹോർട്ടി വൈനിന് 690 രൂപയും പൈനാപ്പിൾ വൈനിന് 580 രൂപയുമാണ് നിലവിലെ വില.
കൊച്ചിയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
ദസറ കണ്ണൂരിന്റെ വികാരമായി മാറി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സംഗീത ലോകത്തുനിന്ന് അഭിനയത്തിലേക്ക് റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ യെല്ലമ്മ
സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു
കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
അഹമ്മദ് കബീർ കാളിദാസ് കൂട്ടുകെട്ട് മെനി മെനി ഹാപ്പി റിട്ടേൺസ് വിതരണാവകാശം ഭാവന സ്റ്റുഡിയോസിന്