സ്പീഡ് ഗവർണർ അഴിച്ചുമാറ്റി അമിതവേഗം സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വ്യാപക പരിശോധന
എറണാകുളത്ത് സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി. 50 നിയമലംഘനങ്ങൾ കണ്ടെത്തി 2,11,500 രൂപ പിഴ ഈടാക്കി.
കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന: 2.11 ലക്ഷം രൂപ പിഴ ഈടാക്കി; 4 വാഹനങ്ങളുടെ സർവീസ് നിർത്തിവെപ്പിച്ചു
കൊച്ചി: സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗവും ഗതാഗത നിയമലംഘനങ്ങളും തടയുന്നതിനായി എറണാകുളം എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ വ്യാപക മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആകെ 2,11,500 രൂപ പിഴ ഈടാക്കി.
വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിക്കുന്നത് തടയാനും സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയുള്ള സർവീസ്, ലൈസൻസില്ലാത്ത ഡ്രൈവിംഗ് തുടങ്ങിയ പരാതികൾ പരിഹരിക്കാനുമായിരുന്നു എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നാല് സ്ക്വാഡുകളായി തിരിഞ്ഞ് തൃപ്പൂണിത്തുറ, ഹൈക്കോടതി പരിസരം, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു നടപടി.
പരിശോധനയിൽ സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായി കണ്ടെത്തിയ 4 വാഹനങ്ങളുടെ സർവീസ് ഉടൻ നിർത്തിവെക്കുന്നതിനായി നോട്ടീസ് നൽകി. വിവിധ മേഖലകളിലായി ആകെ 50 ഗതാഗത നിയമലംഘനങ്ങളാണ് സ്ക്വാഡ് കണ്ടെത്തിയത്. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
അനന്തവൈവിധ്യം 2026 അന്താരാഷ്ട്ര കോൺക്ലേവ് ഒക്ടോബർ 26 ന് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യും
കൊടുവള്ളി സമ്പൂർണ്ണ യു.ഡി.ഐ.ഡി. ലഭ്യമാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്ത്
കായലോളങ്ങളുടെ നാട്ടിൽ വിസ്മയമൊരുക്കാൻ എടവനക്കാട് ടൂറിസം ഫെസ്റ്റ് ‘തീരതാളം 26
സ്പീഡ് ഗവർണർ അഴിച്ചുമാറ്റി അമിതവേഗം സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വ്യാപക പരിശോധന
കായികമേള കുരുന്നുകൾക്ക് സ്വപ്നങ്ങളിലേക്കുള്ള പ്രചോദനം സ്വർണക്കപ്പ് പ്രയാണത്തിന് ആവേശോജ്ജ്വല സ്വീകരണം
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിളിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം