വട്ടിയൂർക്കാവിലേക്ക് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പേരൂർക്കട, വികാസ് ഭവൻ ഡിപ്പോകളിൽ നിന്നുള്ള പുതിയ പ്രിയദർശിനി ബസ് സർവീസുകൾ മന്ത്രി കെ. മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു.

വട്ടിയൂർക്കാവിലേക്ക് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചു
വട്ടിയൂർക്കാവ് മലമുകൾ-കിഴക്കേകോട്ട (പേരൂർക്കട ഡിപ്പോ), കിഴക്കേകോട്ട -പോത്തൻകോട് (വികാസ്ഭവൻ ഡിപ്പോ) റൂട്ടുകളിലെ പുതിയ പ്രിയദർശിനി ബസ് സർവീസുകൾ ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
വട്ടിയൂർക്കാവിലേക്ക് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചു

വട്ടിയൂർക്കാവിലേക്ക് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചു; മന്ത്രി കെ. മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ കൂടി നിലവിൽ വന്നു. പേരൂർക്കട, വികാസ് ഭവൻ ഡിപ്പോകളിൽ നിന്നുള്ള പുതിയ റൂട്ടുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു.

​പുതിയ റൂട്ടുകൾ ഇങ്ങനെ

​പേരൂർക്കട ഡിപ്പോ: കിഴക്കേക്കോട്ട - വട്ടിയൂർക്കാവ് - മലമുകൾ റൂട്ട്.

​വികാസ് ഭവൻ ഡിപ്പോ: പട്ടം - കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട - കണ്ണമ്മൂല - മെഡിക്കൽ കോളേജ് - ചെമ്പഴന്തി - പോത്തൻകോട് റൂട്ട്.

​ഡിപ്പോകളുടെ വികസനം സർക്കാരിന്റെ പരിഗണനയിൽ

​വട്ടിയൂർക്കാവുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് പുതിയ റൂട്ടുകൾ അനുവദിച്ചതെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. പേരൂർക്കട, വികാസ് ഭവൻ ഡിപ്പോകളുടെ വികസനത്തിനായി ക്രിയാത്മക പദ്ധതികളാണ് നടപ്പാക്കുന്നത്. പേരൂർക്കട ഡിപ്പോയിൽ ഒൻപത് കോടിയോളം രൂപയുടെ വികസന പദ്ധതികളും ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ അടക്കമുള്ള നവീകരണ പ്രവർത്തനങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. എം.എൽ.എ - എം.പി ഫണ്ടുകൾ ഉൾപ്പെടെ ഇതിനായി വിനിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, വികാസ് ഭവൻ ഡിപ്പോയിൽ പുതിയ മാസ്റ്റർപ്ലാൻ തയാറാക്കി സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരൂർക്കട അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗോപകുമാർ, വികാസ് ഭവൻ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗിരീഷ് കുമാർ, ഇരു ഡിപ്പോകളിലെയും ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.