സ്‌കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശം

സ്‌കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

സ്‌കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശം
സ്‌കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
സ്‌കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശം

സ്‌കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

​കൊച്ചി: സ്‌കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലികാവകാശമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ പ്രധാന അധ്യാപകർക്കും നൂൺമീൽ ചുമതലയുള്ള അധ്യാപകർക്കുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-നെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിലാണ് ശില്പശാല സംഘടിപ്പിച്ചത്. ഭക്ഷ്യഭദ്രതാ നിയമവും അനുബന്ധ പദ്ധതികളും കേരളത്തിൽ മികച്ച രീതിയിലാണ് നടപ്പിലാക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന അധ്യാപകരെ അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു. പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അധ്യാപകരിൽ നിന്ന് കമ്മീഷൻ നിർദ്ദേശങ്ങൾ തേടുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

​ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം വി. രമേശൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഷീല വിജയകുമാർ, മുരുകേഷ് ചെറുനാലി (കമ്മീഷൻ അംഗങ്ങൾ), സുബിൻ പോൾ (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ), ഷഹനാസ് (ജില്ലാ നൂൺ മീൽ സൂപ്പർവൈസർ) തുടങ്ങിയവർ പങ്കെടുത്തു.