സഹകരണ മേഖലയിലെ ന്യൂനതകൾ പരിഹരിക്കണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയിലുണ്ടായ ന്യൂനതകൾ പരിഹരിച്ച് കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

സഹകരണ മേഖലയിലെ ന്യൂനതകൾ പരിഹരിക്കണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
സഹകരണ വാരാഘോഷത്തിന്‍റെ ജില്ലാതല സമാപന സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

​സഹകരണ മേഖലയിലെ ന്യൂനതകൾ പരിഹരിക്കണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

​കോട്ടയം: സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയിൽ സമീപകാലത്തുണ്ടായ ന്യൂനതകൾ പരിഹരിക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേരളത്തിലെ സാധാരണക്കാരുടെ ജനജീവിതത്തിന് എന്നും കൈത്താങ്ങായി നിൽക്കുന്ന പ്രസ്ഥാനമാണ് സഹകരണ മേഖല. ഈ രംഗത്ത് കാലോചിതമായ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണിൽ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽസൺ മാത്യൂസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ ജോൺസൺ പുളിക്കീൽ, അഡ്വ. പി. സതീശ് ചന്ദ്രൻ നായർ, ടി.സി. വിനോദ്, കോട്ടയം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ, ജോയിന്റ് രജിസ്ട്രാർ എസ്. നസീർ, ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, കേരള ബാങ്ക് ജോയിന്റ് ഡയറക്ടർ എം.പി. അനിൽകുമാർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

​സമാപന സമ്മേളനത്തിന് മുന്നോടിയായി നാഗമ്പടം മൈതാനത്തുനിന്ന് വർണ്ണാഭമായ ഘോഷയാത്ര നടന്നു. നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.